'പരനാറി' പ്രയോഗം വീണ്ടും ചര്‍ച്ചയാകുന്നു; പിണറായി പദവിക്ക് നിരക്കാത്ത പരാമര്‍ശം നടത്തുന്നു; ആര്‍ എസ് പി
കൊല്ലം: (www.kvartha.com 06.04.2019) പിണറായി തൊടുന്നത് ശുദ്ധവും തൊടാത്തത് അശുദ്ധവുമെന്നത് സിപിഎം ആലോചിക്കണമെന്ന് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിണറായി തൊട്ടപ്പോള്‍ പിള്ളയും വിശുദ്ധനായി. യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലെത്തിയതോടെ വീരനും നല്ലവനായി. ഇഎംഎസിന്റെ കാലത്തും നേതൃത്വത്തിനെതിരെ വിമര്‍ശനം നടത്തിയ പാര്‍ട്ടിയില്‍ ഇന്ന് വിമര്‍ശനമില്ല.
പിണറായി വിജയന്‍ നടത്തിയത് പദവിക്ക് ചേരാത്ത പദപ്രയോഗമാണ്. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ നടത്തിയ പരാമര്‍ശം മുഖ്യമന്ത്രിയായപ്പോഴും മാറ്റിയിട്ടില്ല. ഇതു സിപിഎമ്മിന്റെ പൊതു അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ചുറ്റിപ്പറ്റി നില്‍ക്കുന്ന സ്തുതിപാഠകര്‍ പറയുന്നത് കേട്ട് ഏകാധിപതിയായി മാറിക്കഴിഞ്ഞു മുഖ്യമന്ത്രി.
ചീഫ് ജസ്റ്റിസിനുപോലും അലോസരമുണ്ടാക്കിയ കേസ് മാറ്റിവക്കലിന് പിന്നില്‍ എന്ത് അഡ്ജസ്റ്റ്‌മെന്റാണെന്ന് പിണറായി വ്യക്തമാക്കണമെന്ന് ഷിബു ആവശ്യപ്പെട്ടു. കൊല്ലത്തെത്തിയ സീതാറാം യെച്ചൂരിയും വി എസും പ്രേമചന്ദ്രനെതിരെ മോശമായി ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. ആര്‍ എസ് പി മുന്നണിമാറിയത് പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള എല്ലാ നേതാക്കളും ഒരുമിച്ചായിരുന്നു. അത് പ്രേമചന്ദ്രന്റെ വ്യക്തിപരമായ തീരുമാനമനുസരിച്ച് അല്ലായിരുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശം യുഡിഎഫിന് പ്രയോജനം ചെയ്യുമെന്നും എല്‍ഡിഎഫില്‍ നിന്നും ബാലകൃഷ്ണപിള്ളയും ഗണേശനും തിരികെ യുഡിഎഫിലെത്തില്ലെന്ന് ആരുകണ്ടുവെന്നും ഷിബു ചോദിച്ചു.
ചവറയില്‍ ഇത്തവണ കഴിഞ്ഞ തെരഞ്ഞെടുപ്പിലേക്കാള്‍ ഭൂരിപക്ഷം വര്‍ദ്ധിക്കും. എല്‍ഡിഎഫിനെതിരായ നിരവധി ഘടകങ്ങള്‍ ചവറയിലുണ്ടെന്നു അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ എന്‍എസ്എസ് വോട്ടുകള്‍ ഇടതുമുന്നണിക്ക് അനുകൂലമാക്കാന്‍ പിള്ളക്ക് കഴിയുമോയെന്ന ചോദ്യത്തിന് വിശ്വാസ സംരക്ഷണത്തെ വോട്ടര്‍മാര്‍ തിരിച്ചറിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രേമചന്ദ്രന്‍ പരനാറി പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും വോട്ടര്‍മാര്‍ അദ്ദേഹത്തെ തിരിച്ചറിയുമെന്നും ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പറഞ്ഞു.
സി പി എം രാഷ്ട്രീയ മര്യാദ കാണിക്കണം. പരാജയഭീതിപൂണ്ട് എന്തും വിളിച്ചു കൂവുന്നത് ശരിയല്ല.
Keywords: RSP leader about Pinarayi Vijayan, Kollam, News, Kerala, Politics, LDF, UDF, Pinarayi vijayan, Press meet.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായി നടത്തിയ പരാമര്‍ശത്തില്‍ അന്ന് സ്ഥാനാര്‍ഥിയായിരുന്നു എം എ ബേബി പോലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതുതന്നെയായിരുന്നു സ്റ്റാലിനും ചെയ്തത്. കേരള സ്റ്റാലിനായി പിണറായി മാറിയെന്ന് ഷിബു പറഞ്ഞു. രാഷ്ട്രീയത്തിന് അപ്പുറം വ്യക്തിപരമായി കാണുന്ന പകയാണ് പിണറായിയുടേത്.
ദുബൈയില്‍ നടത്തിയ ലോക മലയാള സഭയില്‍ പിണറായിയെ ആരൊക്കെ വന്ന് കണ്ടുവെന്ന് സിപിഎം വ്യക്തമാക്കണം. എന്‍ കെ പ്രേമചന്ദ്രന്റെ പ്രസംഗം കേള്‍ക്കാത്തതുകൊണ്ടായിരിക്കാം അദ്ദേഹം മോദിയെയും ബിജെപിയെയും കുറിച്ച് പറയുന്നില്ലെന്നു വിമര്‍ശിക്കുന്നത്. ലാവ്ലിന്‍കേസില്‍ 12തവണ സുപ്രീംകോടതിയില്‍ കേസ് മാറ്റാന്‍ ആവശ്യപ്പെട്ടത് മോദിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ അറ്റോര്‍ണി ജനറല്‍ തൃപ്തി ദേശായിയാണ്.
ചീഫ് ജസ്റ്റിസിനുപോലും അലോസരമുണ്ടാക്കിയ കേസ് മാറ്റിവക്കലിന് പിന്നില്‍ എന്ത് അഡ്ജസ്റ്റ്‌മെന്റാണെന്ന് പിണറായി വ്യക്തമാക്കണമെന്ന് ഷിബു ആവശ്യപ്പെട്ടു. കൊല്ലത്തെത്തിയ സീതാറാം യെച്ചൂരിയും വി എസും പ്രേമചന്ദ്രനെതിരെ മോശമായി ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. ആര്‍ എസ് പി മുന്നണിമാറിയത് പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള എല്ലാ നേതാക്കളും ഒരുമിച്ചായിരുന്നു. അത് പ്രേമചന്ദ്രന്റെ വ്യക്തിപരമായ തീരുമാനമനുസരിച്ച് അല്ലായിരുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശം യുഡിഎഫിന് പ്രയോജനം ചെയ്യുമെന്നും എല്‍ഡിഎഫില്‍ നിന്നും ബാലകൃഷ്ണപിള്ളയും ഗണേശനും തിരികെ യുഡിഎഫിലെത്തില്ലെന്ന് ആരുകണ്ടുവെന്നും ഷിബു ചോദിച്ചു.
ചവറയില്‍ ഇത്തവണ കഴിഞ്ഞ തെരഞ്ഞെടുപ്പിലേക്കാള്‍ ഭൂരിപക്ഷം വര്‍ദ്ധിക്കും. എല്‍ഡിഎഫിനെതിരായ നിരവധി ഘടകങ്ങള്‍ ചവറയിലുണ്ടെന്നു അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ എന്‍എസ്എസ് വോട്ടുകള്‍ ഇടതുമുന്നണിക്ക് അനുകൂലമാക്കാന്‍ പിള്ളക്ക് കഴിയുമോയെന്ന ചോദ്യത്തിന് വിശ്വാസ സംരക്ഷണത്തെ വോട്ടര്‍മാര്‍ തിരിച്ചറിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രേമചന്ദ്രന്‍ പരനാറി പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും വോട്ടര്‍മാര്‍ അദ്ദേഹത്തെ തിരിച്ചറിയുമെന്നും ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പറഞ്ഞു.
സി പി എം രാഷ്ട്രീയ മര്യാദ കാണിക്കണം. പരാജയഭീതിപൂണ്ട് എന്തും വിളിച്ചു കൂവുന്നത് ശരിയല്ല.
Keywords: RSP leader about Pinarayi Vijayan, Kollam, News, Kerala, Politics, LDF, UDF, Pinarayi vijayan, Press meet.
Powered by Info News For You

Comments
Post a Comment