ശ്രീധന്യസുരേഷിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചയാള്‍ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

വയനാട്: (www.kasargodvartha.com 08.04.2019) വയനാട്ടിലെ ഗോത്രവിഭാഗത്തില്‍ നിന്നും ഇന്ത്യയില്‍ തന്നെ ആദ്യമായി സിവില്‍ സര്‍വീസസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ വയനാട് സ്വദേശിനി ശ്രീധന്യ സുരേഷിനെ അധിക്ഷേപിച്ചു കൊണ്ട് ഫേസ്ബുക്കില്‍ കമന്റിട്ടയാള്‍ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഡിജിപിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫെയ്‌നിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പന്തളം സ്വദേശിയായ അജയകുമാര്‍ എന്നയാളാണ് ശ്രീധന്യയെ അധിക്ഷേപിച്ചു കൊണ്ട് മോശം കമന്റിട്ടത്. ഇന്ത്യയില്‍ തന്നെ ആദ്യമായി ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ ഒരു ആദിവാസി പെണ്‍കുട്ടിയെ പൊതുസമൂഹം മുഴുവന്‍ അഭിനന്ദിക്കുമ്പോള്‍ ഒരു വ്യക്തിയും അയാളെ പിന്താങ്ങുന്ന ഒരു വിഭാഗം പുരുഷന്‍മാരും ഈ നേട്ടത്തെ അവഗണിച്ച് അതിരു കടക്കുന്ന ഭാഷയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുകയാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫെയ്ന്‍ അഭിപ്രായപ്പെട്ടു.

സ്ത്രീകളോടുളള ഇത്തരം മനോഭാവം അനുവദിക്കാനാവില്ല. ബന്ധപ്പെട്ട അധികാരികള്‍ ഉടനടി ഇതിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ജോസഫെയ്ന്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Abusing against Dhanya Suresh; Women commission case registered, Kerala Women Commission, Case, Wayanad, Kerala, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?