അബുദാബി കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ശിഫായത്ത് റഹ്മ: സഹായധനം നല്‍കി
അബുദാബി (www.evisionnews.co): മഞ്ചേശ്വരം മണ്ഡലം അബൂദാബി കെ.എം.സി.സി നടപ്പിലാക്കിവരുന്ന പ്രതിമാസ സാന്ത്വന കാരുണ്യപദ്ധതിയായ ശിഫായത്ത് റഹ്മയുടെ ഏപ്രില്‍ മാസത്തെ സഹായധനം ഇരുവൃക്കളുടെയും തകരാറു കാരണം ചികിത്സയ്ക്ക് സാമ്പത്തിക പ്രയാസം നേരിടുന്ന
പുത്തിഗെ പഞ്ചായത്തിലെ കണ്ണൂര്‍ സ്വദേശിയായ വീട്ടമ്മയ്ക്ക് അനുവദിച്ചു. ഇതുസംബന്ധിച്ച് ചേര്‍ന്ന ശിഫായത്ത് റഹ്മ സബ് കമ്മിറ്റി യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സെഡ്.എ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ഷരീഫ് ഉറുമി പ്രാര്‍ത്ഥന നടത്തി. കോ-ഓര്‍ഡിനാറ്റര്‍ ഷരീഫ് ഉറുമി സ്വാഗതം പറഞ്ഞു. ജില്ലാ കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡന്റ് അസീസ് പെര്‍മുദെ, അബ്ദുല്‍ റഹ്മാന്‍ കുമ്പള ബായാര്‍, ഹമീദ് മാസിമാര്‍, റസാഖ് നല്‍ക്ക, സക്കീര്‍ കമ്പാര്‍, സവാദ് ബന്തിയോട് സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment