കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ്; അധോലോക സംഘത്തലവന്‍ മോനായി രാജ്യംവിട്ടതായി സൂചന
കാസര്‍കോട്: (www.kasargodvartha.com 16.04.2019) കൊച്ചിയിലെ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ നേരിട്ട് പങ്കുള്ള കാസര്‍കോട്ടെ അധോലോക സംഘത്തലവന്‍ മോനായി വിദേശത്തേക്ക് കടന്നതായി സൂചന. അധോലോക നായകന്‍ രവി പൂജാരിക്ക് വേണ്ടിയാണ് മോനായി നടിയുടെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പ് നടത്തിയത്.
മോനായിക്കൊപ്പം വെടിവെപ്പിന് സഹായമൊരുക്കി കൊടുത്ത കാഞ്ഞങ്ങാട് അലാമിപ്പളിയിലെ ഡോക്ടറുടെ കൊല്ലം സ്വദേശിയായ ഭര്‍ത്താവും ഗള്‍ഫിലേക്ക് കടന്നതായാണ് സൂചന. കേസില്‍ അറസ്റ്റിലായ ബിലാല്‍, വിപിന്‍, അല്‍ത്താഫ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ആയുധങ്ങള്‍ നല്‍കിയതും വെടിവെക്കാന്‍ പരിശീലനം നല്‍കിയതും കാസര്‍കോട് സ്വദേശി മോനായിയാണെന്ന് വെളിപ്പെടുത്തിയത്. അതേ സമയം മോനായി യഥാര്‍ത്ഥ പേര് തന്നെയാണോ എന്ന് ക്രൈംബ്രാഞ്ചിന് സംശയമുണ്ട്.
വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ ഗള്‍ഫില്‍ നിന്നും മോനായിയെ തിരികെ എത്തിക്കാനുള്ള ശ്രമവും ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kochi, Kochi Beauty parlor shooting; Monayi escaped from Country
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment