വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്, ലോഡ്‌ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തിയേക്കും
തിരുവനന്തപുരം:(www.kvartha.com 02/04/2019) ചുട്ടുപൊള്ളുകയാണ് കേരളം. കനത്ത ചൂടില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്. വൈദ്യുതി ഉപയോഗം കൂടിയതോടെ സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിങ്ങ് ഏര്‍പെടുത്താന്‍ ആലേചിക്കുകയാണ്. പുറത്ത് നിന്ന് വാങ്ങുന്ന അധിക വൈദ്യുതിക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയത് ലോഡ് ഷെഡ്ഡിങ്ങിന് വഴിതെളിക്കും.
ലോഡ്‌ഷെഡ്ഡിങ്ങ് ഒഴിവാക്കാന്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് വന്‍ തുകയ്ക്കാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. ഇത്ര ഉയര്‍ന്ന തുകയ്ക്ക് വൈദ്യുതി വാങ്ങി എത്രത്തോളം മുന്നോട്ട് പോകും എന്നതാണ് നിലവിലെ സാഹചര്യത്തില്‍ കെഎസ്ഇബിക്ക് മുന്‍പിലെ വെല്ലുവിളി. ചൂട് വര്‍ധിച്ചതോടെ കൂടുതല്‍ പേര്‍ എയര്‍കണ്ടീഷണറുകളിലേക്ക് മാറിയതും വൈദ്യുതി ഉപയോഗം കൂടാന്‍ കാരണമായിട്ടുണ്ട്.
രാത്രികാലങ്ങളില്‍ വൈദ്യുതി ഉപയോഗം കൂടുതലാണ്. വേനല്‍ കടുത്തതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി ഉപയോഗം കൂടിയതാണ് നിയന്ത്രണത്തിന് കാരണമായത്. ഇത്തവണ പകല്‍ സമയം പരമാവധി വൈദ്യുതി ഉപയോഗം 3352 മെഗാവാട്ടും രാത്രി 4311 മെഗാവാട്ടുമാണ്. കഴിഞ്ഞ വര്‍ഷം ഇത് പകല്‍ 2800ഉം രാത്രി 4,011 മെഗാവാട്ടും വീതമായിരുന്നു.
പ്രതിദിനം വേണ്ട വൈദ്യുതിയുടെ അളവ് തലേദിവസം ബെംഗളൂരിലെ സതേണ്‍ റീജണല്‍ ലോഡ് ഡെസ്പാച്ച് സെന്ററില്‍(എസ്ആര്‍എല്‍ഡിസി) അറിയിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ഗ്രിഡില്‍ നിന്ന് വൈദ്യുതി ലഭിക്കുക. ആവശ്യപ്പെട്ടതിലും കൂടുതല്‍ വൈദ്യുതി വേണ്ടി വന്നാല്‍ പരമാവധി 150 മെഗാവാട്ട് വരെ അധികം ഉപയോഗിക്കാം. എന്നാല്‍ ഇത്തരത്തില്‍ ഒന്നരമണിക്കൂര്‍ ഉപയോഗിച്ചാല്‍ വൈദ്യുതി ലഭിക്കാതെയാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ നിയന്ത്രണം മറികടന്നാല്‍ പിഴ അടയ്‌ക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് ലോഡ്‌ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, KSEB, Electricity,Power usage record, Load sheds may be applied

Powered by Info News For You

Comments
Post a Comment