കാസര്‍കോട്ട് തൃക്കരിപ്പൂര്‍ മണ്ഡലത്തിലും കള്ളവോട്ട്, കളക്ടര്‍ അന്വേഷണം ആരംഭിച്ചു, വീഡിയോ ദൃശ്യം പരിശോധിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 29.04.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ കള്ളവോട്ട് നടന്നുവെന്ന പരാതി വ്യാപകമാകുന്നു. തൃക്കരിപ്പൂര്‍ മണ്ഡലത്തിലും കള്ളവോട്ട് നടന്നിട്ടുണ്ടെന്ന പരാതിയില്‍ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കും.

തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ 48ാം നമ്പര്‍ ബൂത്തായ കൂളിയാട് ജി എച്ച് എസ് എസില്‍ കള്ളവോട്ട് ചെയ്തുവെന്നാണ് പരാതി. പരാതിയില്‍ ചീഫ് ഇലക്ഷന്‍ ഓഫീസറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. കള്ളവോട്ട് ചെയ്തതായി ആരോപിക്കുന്ന വീഡിയോ ദൃശ്യം പരിശോധിച്ച് ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി മൊഴിയെടുക്കുമെന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.



Keywords: Kerala, kasaragod, news, Trikaripur, election, Trending, Top-Headlines, Voters list, bogus vote in Thrikkarippur constituency, Investigation started 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?