'എന്റെ വോട്ട്; എന്റെ അവകാശം' ആവേശകരമായി വോട്ടോട്ടം

കാസറഗോഡ്: (www.kasargodvartha.com 18.04.2019) എന്റെ വോട്ട്; എന്റെ അവകാശം എന്ന സന്ദേശം ഉയര്‍ത്തി പിടിച്ച് സ്വീപ് കാസറഗോഡ് സംഘടിപ്പിച്ച കൂട്ടയോട്ടമായ 'വോട്ടോട്ടം' മികച്ച പ്രതികരണം ജനിപ്പിച്ചു കൊണ്ട് ജനങ്ങള്‍ ആവേശപൂര്‍വ്വം ഏറ്റെടുത്തു. കാസറഗോഡ് പുതിയ ബസ് സ്റ്റാന്റിനടുത്ത് നിന്ന് ആരംഭിച്ച് താലൂക്ക് ഓഫീസ് പരിസരത്ത് അവസാനിച്ച കൂട്ടയോട്ടം കലക്ടര്‍ ഡോ: ഡി.സജിത് ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു.


RDO അബ്ദുസ്സമദ്, സ്വീപ് നോഡല്‍ ഓഫീസര്‍ വി. മുഹമ്മദ് നൗഷാദ്, തഹസില്‍ദാര്‍ നവാസ്,  ജില്ലയിലെ സാംസ്‌കാരിക നേതാക്കളായ  പ്രൊഫ: ഗോപിനാഥന്‍, TA ഷാഫി, റഹ്മാന്‍ പാണത്തൂര്‍, പി.എസ്.ഹമീദ്, രാഘവന്‍ ബെള്ളിപ്പാടി, കെ.ജയചന്ദ്രന്‍,  കെ.വി.കുമാരന്‍ മാസ്റ്റര്‍, വേണുഗോപാല്‍ പാലക്കുന്ന്, ഇബ്രാഹിം ചെര്‍ക്കള, കുട്ടിയാനം മുഹമ്മദ് കുട്ടി, പുഷ്പാകരന്‍ ബണ്ടിച്ചാല്‍, എ.വി.പവിത്രന്‍, പി. ബൈജു രാജ്, കെ.സി.സതീഷ് എന്നിവര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ NSS വളണ്ടിയര്‍മാരും സര്‍ക്കാര്‍, സഹകരണ ജീവനക്കാരും പൊതുജനങ്ങളും മാധ്യമ പ്രതിനിധികളൂം പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, News, Election, Trending, Campaign, District Collector, Sweep conduct 'My vote, My Rights' campaign. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?