വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ നേരെയുള്ള ലൈറ്റ് അല്ല തെളിഞ്ഞതെങ്കില്‍ അക്കാര്യം പ്രിസൈഡിംഗ് ഓഫീസറെ അറിയിക്കുക, അല്ലാതെ ബാലറ്റ് യൂണിറ്റില്‍ വിരലമര്‍ത്തിപ്പിടിച്ച് നില്‍ക്കുകയല്ല വേണ്ടതെന്ന് ജില്ല കലക്ടര്‍, സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് തെറ്റായ സന്ദേശം
കാസര്‍കോട്: (www.kasargodvartha.com 20.04.2019) വിവിപാറ്റ് സംവിധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് തെറ്റായ സന്ദേശമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡോ. ഡി സജിത് ബാബു അറിയിച്ചു.
വോട്ടിങ് യന്ത്രത്തില്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിക്ക് നേരെയുള്ള ലൈറ്റ് അല്ല തെളിഞ്ഞതെങ്കില്‍ അമര്‍ത്തിയ ബട്ടണില്‍ നിന്ന് വിരലെടുക്കാതെ അധികൃതര്‍ക്ക് കാണിച്ച് കൊടുക്കുകയും മാധ്യമപ്രവര്‍ത്തകര്‍ എത്തി വോട്ട് മോഷണം നടന്നുവെന്ന് ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രം ബട്ടണില്‍ നിന്നും വിരലെടുക്കണമെന്നുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇത് തെറ്റായ പ്രചാരണമാണെന്ന് കലക്ടര്‍ വ്യക്തമാക്കി. വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ നേരെയുള്ള ലൈറ്റ് അല്ല തെളിഞ്ഞതെങ്കില്‍ ആ വിവരം പ്രിസൈഡിങ് ഓഫീസറെ ഉടന്‍ തന്നെ അറിയിക്കണം. അല്ലാതെ ബാലറ്റ് യൂണിറ്റില്‍ വിരലമര്‍ത്തിപ്പിടിച്ച് നില്‍ക്കുകയല്ല വേണ്ടത്. കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തപ്പെട്ടത് എന്ന് അറിയുന്നതിനാണ് വിവിപാറ്റ് സംവിധാനം ഉപയോഗിക്കുന്നത്. വോട്ടര്‍മാര്‍ വോട്ട് ചെയ്താല്‍ തൊട്ടടുത്തുള്ള വിവിപാറ്റ് മെഷീനില്‍ ഏത് സ്ഥാനാര്‍ത്ഥിക്കാണോ വോട്ട് ചെയ്തത് അയാളുടെ പേര്, സീരിയല്‍ നമ്പര്‍, ചിഹ്നം തുടങ്ങിയവ ഏഴ് സെക്കന്‍ഡോളം സ്‌ക്രീനില്‍ കാണാം. ശേഷം ഇതിന്റെ സ്ലിപ്പ് മെഷീനിനോട് അനുബന്ധിച്ചുള്ള ബോക്‌സില്‍ വീഴും. ഇങ്ങനെ ഓരോ വോട്ടര്‍മാരുടെയും സ്ലിപ്പ് വി വി പാറ്റ് മെഷീനിലെ ബോക്‌സില്‍ സൂക്ഷിക്കപ്പെടും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Election, Top-Headlines, Trending, District Collector, Collector on fake message about VVPAT

Powered by Info News For You

Comments
Post a Comment