തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നിഷ്പക്ഷതയോടെ റിപ്പോര്‍ട്ട് ചെയ്യണം: ജില്ലാ കളക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 03.04.2019) തെരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങള്‍ നിഷ്പക്ഷതയോടെയാകണം റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. പത്രങ്ങളായാലും ദൃശ്യമാധ്യങ്ങളായാലും ഏതെങ്കിലുമൊരു സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിക്കുന്ന തരത്തിലോ മഹത്വവത്ക്കരിക്കുന്നതരത്തിലോ വാര്‍ത്തകളോ ഫീച്ചറുകളോ നല്‍കരുതെന്നും ജില്ലാ വരണാധികാരികൂടിയായ അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കളക്ടറേറ്റില്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി)യുടെ ആഭിമുഖ്യത്തില്‍ നടത്തിയ പെയ്ഡ് ന്യൂസ് ബോധവത്ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ കളക്ടര്‍.
 Video, District Collector, News, Trending, Election, Kasaragod, Paid news awareness seminar conducted

വ്യക്തിത്വം പണയപ്പെടുത്താതെ പക്ഷം ചേരാതെയാകണം റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പ് പോലുള്ള സമയത്ത് മാധ്യമ റിപ്പോര്‍ട്ടുകള്‍ പൊതുസമൂഹത്തെ തെറ്റായ രീതിയില്‍ സ്വാധീനിക്കരുത്. ജനങ്ങളെ വോട്ടിംഗ് പ്രക്രീയയില്‍ സജീവമാക്കുവാന്‍ മാധ്യമങ്ങള്‍ക്കു  കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സെമിനാറില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.പി അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷതവഹിച്ചു. കാസര്‍കോട് ആര്‍ ഡി ഒ പി.എ അബ്ദുല്‍ സമദ്, ജില്ലാ ലോ ഓഫീസര്‍ കെ പി ഉണ്ണിക്കൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ രാജന്‍, എംസിഎംസി മെമ്പര്‍ ജി ബി വത്സന്‍, റിട്ട. അഡീഷണല്‍ ലോ സെക്രട്ടറി എം. സീതാരാമ, കാസര്‍കോട് പ്രസ് പ്രസിഡന്റ് ടി എ ഷാഫി എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറും എം സിഎംസി മെമ്പര്‍ സെക്രട്ടറിയുമായ എം.മധുസൂദനന്‍ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി.എഡിറ്റര്‍ പി.റഷീദ് ബാബു നന്ദിയും പറഞ്ഞു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ സംവാദവും നടന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Video, District Collector, News, Trending, Election, Kasaragod, Paid news awareness seminar conducted


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?