കള്ളവോട്ട് തടയാന്‍ ശ്രമിച്ച എല്‍ഡിഎഫ് ബൂത്ത് ഏജന്റുമാര്‍ക്കെതിരെ അക്രമം

കാസര്‍കോട്: (www.kasargodvartha.com 23.04.2019) മേല്‍പറമ്പിലെ ചന്ദ്രഗിരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം നമ്പര്‍ ബൂത്തിലെ കള്ളവോട്ട് തടയാന്‍ ശ്രമിച്ച എല്‍ഡിഎഫ് ബൂത്ത് ഏജന്റുമാരെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ചതായി പരാതി. വള്ളിയോട്ടെ അനില്‍കുമാര്‍ (35), അരമങ്ങാനത്തെ സുധീഷ് (32) എന്നിവരെയാണ് ബൂത്തില്‍ കയറി അക്രമിച്ചത്. ഇതേ സ്‌കൂളില്‍ വോട്ടുചെയ്തു മടങ്ങുകയായിരുന്ന ഡിവെഎഫ്‌ഐ പ്രവര്‍ത്തകന്‍ അരമങ്ങാനത്തെ മുഹമ്മദ് റോഷനെയും (28) ലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ചു. കള്ളവോട്ട് ചെയ്ത ആളെ ചൂണ്ടിക്കാട്ടിയതിനാണ് അക്രമിച്ചതെന്ന് എല്‍ഡിഎഫ് ആരോപിച്ചു.

കീഴൂരില്‍ എല്‍ഡിഎഫ് ബൂത്ത് ഏജന്റ് അബ്ദുല്ലക്കുഞ്ഞിയെ (55) ലീഗുകാര്‍ അക്രമിച്ചു. ഇയാളുടെ കട തകര്‍ത്തു. കീഴൂര്‍ ജിഎഫ്‌യുപി സ്‌കൂളിലെ ബൂത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നത് തടയാന്‍ ശ്രമിച്ചതിന്റെ വൈരാഗ്യത്തിലാണ് അബ്ദുല്ലക്കുഞ്ഞിയെ അക്രമിക്കുകയും കീഴൂരിലെ കട തകര്‍ക്കുകയും ചെയ്തതെന്ന് നേതാക്കള്‍ ആരോപിച്ചു.

തെക്കില്‍ വെസ്റ്റ് ജിയുപി സ്‌കൂളിലെ 27 ാം ബൂത്തിലും എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റമുട്ടിയിരുന്നു. അക്രമത്തില്‍ പരിക്കേറ്റ എല്‍ഡിഎഫ് പ്രവര്‍ത്തകരായ ടി പി സുബൈര്‍ (46), അസ്‌ലാം (44), ഷഫീല്‍ (46) എന്നിവരെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയിലും യുഡിഎഫ് പ്രവര്‍ത്തകരായ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ഡി കബീര്‍ (38), യുഡിഎഫ് ബൂത്ത് ഏജന്റ് അബ്ദുല്‍ ഖാദര്‍ മല്ലം, പ്രവാസി കോണ്‍ഗ്രസ് ചെമനാട് മണ്ഡലം പ്രസിഡന്റും തെക്കിലിലെ സി മൊയ്തീന്‍കുട്ടിയുടെ മകനുമായ ജലീല്‍ (38) എന്നിവരെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: LDF booth agents attacked, Allegation against league, Kasaragod, news, Attack, Assault, complaint, LDF, CPM. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?