തെരഞ്ഞെടുപ്പ് സ്വീകരണങ്ങള്‍ക്കിടെ കുമ്മനത്തിന് കിട്ടിയത് ഒരു ലക്ഷത്തോളം ഷാളുകള്‍; ഈ ഷാളുകള്‍ ഉപയോഗിച്ച് തലസ്ഥാനത്ത് ബാഗ് നിര്‍മാണം തകൃതി

തിരുവനന്തപുരം: (www.kvartha.com 26.04.2019) തെരഞ്ഞെടുപ്പു സ്വീകരണങ്ങള്‍ക്കിടെ തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് കിട്ടിയത് ഒരു ലക്ഷത്തോളം ഷാളുകള്‍. എന്നാല്‍ ഇവ വേസ്റ്റാക്കി കളയാനൊന്നും കുമ്മനത്തിന് ഭാവമില്ല. അതുകൊണ്ട് ഉഗ്രന്‍ ബാഗ് നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് കുമ്മനം.

കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുമ്മനം ഇക്കാര്യം അറിയിച്ചത്. ബാഗ് നിര്‍മാണത്തിന്റെ ചിത്രങ്ങളും കുമ്മനം പോസ്റ്റ് ചെയ്തിരുന്നു. സഞ്ചി നിര്‍മിക്കാന്‍ സാധിക്കാത്ത തോര്‍ത്തും മറ്റും പതിവു പോലെ അനാഥാലയങ്ങള്‍ക്ക് നല്‍കുമെന്നും കുമ്മനം പറയുന്നു.

Kummanam used shall in bag making, Thiruvananthapuram, News, Politics, Facebook, Post, BJP, Kummanam Rajasekharan, Lifestyle & Fashion, Kerala

ബി.എം.എസിന്റെ തയ്യല്‍ തൊഴിലാളികളുടെയും സ്വയം സഹായ സംഘങ്ങളുടെയും ചുമതലയിലാണ് തലസ്ഥാനത്ത് ബാഗ് നിര്‍മാണം പൊടിപൊടിക്കുന്നത്. വോട്ടര്‍മാരിലേക്ക് പരിസ്ഥിതി സൗഹൃദ സംസ്‌കാരം പകരുകയാണ് തന്റെ ഉദ്ദേശ്യമെന്നും കുമ്മനം പറയുന്നു. പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് എന്ന ഇലക്ഷന്‍ കമ്മിഷന്റെ നിര്‍ദേശം പൂര്‍ണമായും പാലിച്ചായിരുന്നു തന്റെ പ്രചാരണമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kummanam used shall in bag making, Thiruvananthapuram, News, Politics, Facebook, Post, BJP, Kummanam Rajasekharan, Lifestyle & Fashion, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?