എല്ലാവരെയും കുഴപ്പിച്ച് പി എസ് സി; സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായി ശബരിമലയില്‍ കയറിയ യുവതികള്‍ ആര്? പിന്നാലെ വിവാദവും, ഇടത് മുന്നണിക്ക് തലവേദനയും
തിരുവനന്തപുരം: (www.kvartha.com 05.04.2019) എല്ലാവരെയും കുഴപ്പിച്ച് പി എസ് സി സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായി ശബരിമലയില്‍ കയറിയ യുവതികള്‍ ആര്? ആരോഗ്യ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സൈക്യാട്രി വിഭാഗത്തിലെ പരീക്ഷയിലെ ചോദ്യമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ കെട്ടടങ്ങിയ ശബരിമല പ്രശ്‌നം വീണ്ടും പി എസ് സി യിലൂടെ പൊങ്ങി വന്നത് ഇടത് മുന്നണിക്ക് തലവേദനയും സൃഷ്ടിച്ചു.
മന: പൂര്‍വം വിശ്വാസികളെ പ്രകോപിപ്പിക്കാനാണ് ചോദ്യം പി എസ് സി ഉള്‍പ്പെടുത്തിയതെന്നാണ് ആരോപണം ശക്തമായിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന പി എസ് സി പരീക്ഷയിലാണ് വിവാദ ചോദ്യം പ്രത്യക്ഷപ്പെട്ടത്. ഇത്തരമൊരും ചോദ്യം പി എസ് എസി പരീക്ഷയില്‍ ചോദിക്കുന്നതിലെ അനൗചിത്യം ഉദ്യോഗാര്‍ഥികളുടെയും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
2018 സെപ്റ്റംബര്‍ 18 ലെ സുപ്രീം കോടതി വിധിക്ക് ശേഷം 10 നും 50 നും ഇടയില്‍ പ്രായവിഭാഗത്തില്‍ ശേഷം ആദ്യമായി ശബരിമലയില്‍ കയറിയ യുവതികള്‍ ആര് എന്നായിരുന്നു പി എസ് സിയുടെ വിവാദ ചോദ്യം. നാല് ഉത്തരവും നല്‍കിയിരുന്നു.
ഉത്തരസൂചികയിലെ ഓപ്ഷന്‍സ് ഇങ്ങനെ:
എ- ബിന്ദു തങ്കം കല്യാണി, ലിബി സി എസ്
ബി- ബിന്ദു അമ്മിണി, കനകദുര്‍ഗ
സി- ശശികല, ശോഭ
ഡി- സൂര്യ ദേവാര്‍ച്ചന, പാര്‍വതി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Sabarimala, Sabarimala Temple, Trending, PSC Question, Controversial question in PSC exam.
Keywords: Kerala, News, Sabarimala, Sabarimala Temple, Trending, PSC Question, Controversial question in PSC exam.
Powered by Info News For You

Comments
Post a Comment