രണ്ടാം മാതൃ രാജ്യത്തോട് കടപ്പാടറിയിച്ച് ഖത്തര്‍ കെ.എം.സി.സിയുടെ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
ദോഹ (www.evisionnews.co): രക്തദാനമെന്ന ജീവദാനത്തിന്റെ മാഹത്യമം പൊതു സമൂഹത്തിനു ബോധ്യപ്പെടുത്തി കൊടുക്കുന്ന ദൗത്യത്തിന്റെ ഭാഗമായി ഖത്തര്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ പ്രാവാസി സംഘടനയായ കെഎംസിസി വാര്‍ത്താ മാധ്യമങ്ങളിലും സമൂഹിക മാധ്യമങ്ങളിലും നടത്തിയ ആഹ്വാനം അനുസരിച്ച് നൂറ് കണക്കിന് ആളുകളാണ് രക്തദാന ക്യാമ്പില്‍ എത്തിയത്.
കെഎംസിസി നടത്തുന്ന വിവിധ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളോടൊപ്പം തൊഴിലും സംരക്ഷണവും തന്നു ദശലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങള്‍ക്ക് ജീവന്‍ നല്‍കിയ രാജ്യത്തോടും ഭരണാധികാരികളോടും പൗരന്മാരോടുമുള്ള മാതൃരാജ്യത്തിന്റെയും പ്രവാസി സമൂഹത്തിന്റെയും കടമയും കടപ്പാടുമാണ് രക്തദാനത്തിലൂടെ കെഎംസിസി രേഖപ്പെടുത്തിയത്.
ഉച്ചക്ക് രണ്ടുമണിക്ക് തുടങ്ങിയ ക്യാമ്പ് രാത്രി എട്ടു മണിക്കാണ് അവസാനിച്ചത്. ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ലുഖ്മാന്‍ തളങ്കര രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത ഹമദ് ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്കുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാര വിതരണം സംസ്ഥാന കെ.എം.സി.സി പ്രസിഡന്റ് എസ്എഎം ബഷീര്‍ വിതരണം ചെയ്തു.
സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ ഡോ: എം.പി ഷാഫി ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, ട്രെഷര്‍ നാസിര്‍ കൈതക്കാട്, കെ.എസ് അബ്ദുല്ല, ഹാരിസ് എരിയാല്‍, സമീര്‍, സിദ്ദീഖ്, മൊയ്തീന്‍ ആദൂര്‍, ഷഫീഖ് ചെങ്കള, സലാം ഹബീബി, ബഷീര്‍ ചെര്‍ക്കള, സുബൈര്‍ ഉദുമ, നവാസ് മൊഗ്രാല്‍, റഫീഖ് മാങ്ങാട്, മാക് അടൂര്‍, ഷാനിഫ് പൈക്ക, ഷാക്കിര്‍, റസാഖ് കല്ലാട്ടി, ഹമീദ് മാന്യ, അബ്ദുല്‍ റഹ്മാന്‍ എരിയാല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Powered by Info News For You

Comments
Post a Comment