കാസര്‍കോട്ടെ കള്ളവോട്ടിന് തെളിവുകള്‍ പുറത്തുവന്നപ്പോള്‍ കെ സുധാകരന്‍ കള്ളവോട്ടിന് ആഹ്വാനം ചെയ്യുന്ന പഴയ വീഡിയോ വീണ്ടും പൊക്കിയെടുത്ത് പാര്‍ട്ടി ചാനല്‍

കണ്ണൂര്‍:  (www.kvartha.com 27.04.2019) 'കണ്ണൂരില്‍ കള്ള വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കെ സുധാകരന്‍; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്' ഇതായിരുന്നു ആ വാര്‍ത്തയുടെ തലക്കെട്ട്. കണ്ണൂരില്‍ കള്ള വോട്ട് ചെയ്യാന്‍ കെ സുധാകരന്‍ ആഹ്വാനം ചെയ്തു എന്നായിരുന്നു വാര്‍ത്ത. കോണ്‍ഗ്രസിന്റെ പഞ്ചായത്ത് തല രഹസ്യ യോഗത്തിലാണ് അദ്ദേഹം വിവാദപരമായ ആഹ്വാനം നടത്തിയതെന്നായിരുന്നു ചാനലിന്റെ വാദം.

2016 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ഉദുമയില്‍ കള്ളവോട്ട് ചെയ്യാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അന്ന് തന്നെ പുറത്ത് വരികയും വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഈ വീഡിയോ ആണ് ഇപ്പോള്‍ പാര്‍ട്ടി ചാനല്‍ കെ സുധാകരന്‍ കണ്ണൂരില്‍ ആഹ്വാനം ചെയ്തുവെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. അവിടെ മരിച്ചവന്‍ വോട്ട് ചെയ്യുന്നുവെങ്കില്‍ ഇവിടെയും പടച്ചോന്‍ അയച്ചവര്‍ വോട്ട് ചെയ്യണം. നാട്ടിലില്ലാത്തവര്‍ അവിടേയും വോട്ട് ചെയ്യുന്നുണ്ടെങ്കില്‍ ഇവിടെയും വോട്ട് ചെയ്യണമെന്നും ഈ വീഡിയോയില്‍ സുധാകരന്‍ പറയുന്നുണ്ട്.


കാസര്‍കോട് മണ്ഡലത്തില്‍ സി പി എം ജനപ്രതിനിധികളടക്കമുള്ളവര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ചാനല്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് പാര്‍ട്ടി ചാനല്‍ പഴയ ദൃശ്യങ്ങള്‍ വീണ്ടും വാര്‍ത്തയാക്കിയിരിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)  

Keywords: Kerala, News, Politics, Election, Lok Sabha, K.Sudhakaran, Trending, Video, Fake, bogus voting of kasaragod K Sudakaran's old video spread in social media.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?