സൗദിയില്‍ സ്വകാര്യ മേഖലകളിലും പുകവലിക്ക് വിലക്ക്; നിയമം പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍
റിയാദ്: (www.kvartha.com 18.04.2019) സൗദിയില്‍ സ്വകാര്യ മേഖലകളിലെ തൊഴിലിടങ്ങളിലും പുകവലിക്ക് വിലക്ക്. സൗദി തൊഴില്‍ സാമൂഹിക ക്ഷേമ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രി അഹമദ് അല്‍ രാജ്ഹി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Smoking ban in private sector of Saudi Arabia, Riyadh, News, Health & Fitness, Health, Smoking, Protection, Saudi Arabia, Gulf, World.
പുകവലിയുടെ ദോഷവശങ്ങളെ കുറിച്ച് തൊഴിലാളികളെയും സ്ഥാപനങ്ങളെയും ബോധവല്‍കരിക്കണമെന്നും നിയമം പരസ്യമായി പ്രദര്‍ശിപ്പിക്കണമെന്നും സൗദി തൊഴില്‍ സാമൂഹിക ക്ഷേമ വകുപ്പ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നുണ്ട്. സിഗരറ്റ്, ഷീഷ പോലുള്ള എല്ലാത്തരം പുകവലിയ്ക്കും നിരോധനമുണ്ട്.
തൊഴിലാളികളുടെയും സന്ദര്‍ശകരുടെയും സുരക്ഷയും ആരോഗ്യവും പരിഗണിച്ചും പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വച്ചുമാണു പുതിയ നടപടി. നിയമം പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. 5000 റിയാല്‍ വരെയാണു പിഴ. പൊതു സ്ഥലങ്ങളില്‍ നേരത്തെ തന്നെ രാജ്യത്ത് പുകവലിക്ക് വിലക്കുണ്ട്.
തൊഴിലാളികളുടെയും സന്ദര്‍ശകരുടെയും സുരക്ഷയും ആരോഗ്യവും പരിഗണിച്ചും പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വച്ചുമാണു പുതിയ നടപടി. നിയമം പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. 5000 റിയാല്‍ വരെയാണു പിഴ. പൊതു സ്ഥലങ്ങളില്‍ നേരത്തെ തന്നെ രാജ്യത്ത് പുകവലിക്ക് വിലക്കുണ്ട്.
Keywords: Smoking ban in private sector of Saudi Arabia, Riyadh, News, Health & Fitness, Health, Smoking, Protection, Saudi Arabia, Gulf, World.
Powered by Info News For You

Comments
Post a Comment