സ്തനാര്‍ബുദം ഗോമൂത്രം കുടിച്ച് ഭേദമായെന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാദം പൊളിയുന്നു; സാധു പ്രഗ്യാ സിങ്ങിന് സ്തനാര്‍ബുദം ഉണ്ടായിരുന്നില്ലെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍

ന്യൂഡെല്‍ഹി: (www.kvartha.com 26.04.2019) സ്തനാര്‍ബുദം ഗോമൂത്രം കുടിച്ച് ഭേദമായെന്ന ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങ്ങിന്റെ വാദം പൊളിയുന്നു. മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തില്‍ നിന്നും ലോക് സഭയിലേയ്ക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി സാധു പ്രഗ്യാ സിങ്ങാണ് തനിക്ക് സ്താനാര്‍ബുദം ആയിരുന്നുവെന്നും ഗോമൂത്രം കുടിച്ചാണ് രോഗം ഭേദമായതെന്നും അവകാശപ്പെട്ട് രംഗത്തെത്തിയത്.

എന്നാല്‍, അവരെ പരിശോധിച്ച ഡോക്ടറാണ് ഈ വാദം തെറ്റാണെന്നും പ്രഗ്യാ സിങിന് ക്യാന്‍സര്‍ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞ് ഇപ്പോള്‍ രംഗത്തെത്തിയത്. ആന്റി ടെററിസം സ്‌ക്വാഡിന്റെ കസ്റ്റഡിയില്‍ ഇരിക്കെ 2010 ലാണ് പ്രഗ്യാ സിങ് ജെ.ജെ ഹോസ്പിറ്റലില്‍ പരിശോധന നടത്തിയത്. ഡോ.ടി.പി ലഹാനെയാണ് അന്ന് ഈ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. അതേ ഡോക്ടറാണ് പ്രഗ്യാ സിങ് ഇപ്പോള്‍ നടത്തിയിരിക്കുന്ന പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Pragya Singh Thakur hailed cow urine, but opted for ‘surgical treatment’ for cancer, New Delhi, News, BJP, Health, Health & Fitness, Humor, Cancer, Report, Hospital, National

2008 മാലെഗാവ് സ്ഫോടനക്കേസില്‍ പ്രതിയാണ് പ്രഗ്യ. അന്ന് നടത്തിയ ഇസിജി റിപ്പോര്‍ട്ടിലും എംആര്‍ഐ സ്‌കാനിലും ഒരു പ്രശ്നവും ഇല്ലെന്ന് തെളിയുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഗോ മൂത്രം കുടിച്ച് ക്യാന്‍സര്‍ ഭേദമാക്കിയെന്ന് അവകാശപ്പെട്ട് ഇവര്‍ രംഗത്തെത്തിയത്.

യഥാര്‍ത്ഥ രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് ഇതെന്നും ഇതൊക്കെ വിശ്വസിച്ച് പല രോഗികളും അവയ്ക്ക് പിന്നാലെ പോകാറുണ്ടെന്നും ഡോക്ടര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pragya Singh Thakur hailed cow urine, but opted for ‘surgical treatment’ for cancer, New Delhi, News, BJP, Health, Health & Fitness, Humor, Cancer, Report, Hospital, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?