കെ എം മാണിയുടെ വിയോഗം; ശോകമൂകമായി പാലായിലെ കരിങ്ങോഴയ്ക്കല്‍ തറവാട്
പാലാ: (www.kvartha.com 09.04.2019) കേരള രാഷ്ട്രീയത്തിലെ അതികായന്റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടി പാല. തങ്ങളുടെ പ്രിയപുത്രന്‍ കെ എം മാണിയുടെ കരിങ്ങോഴയ്ക്കല്‍ തറവാട് ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ശോകമൂകമാണ്. ഉച്ചയോടെ കെ എം മാണിയുടെ അസുഖം വഷളായി എന്ന് സൂചന ലഭിച്ചതോടെ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും കരിങ്ങോഴക്കലേക്ക് എത്തിത്തുടങ്ങി. എന്നാല്‍ മാണിയുടെ വസതിയും ഗേറ്റും പൂട്ടിയ നിലയിലായിരുന്നു.
പ്രവര്‍ത്തകരും മാധ്യമങ്ങളും പുറത്ത് ഏറെനേരം കാത്തിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ മരണവാര്‍ത്ത പുറത്തുവന്നതോടെയാണ് ഗേറ്റ് തുറന്നത്. കെ എം മാണിയുടെ പ്രൈവറ്റ് സെക്രട്ടറി തങ്കച്ചന്‍ കുഴുമ്പിലും ഡ്രൈവര്‍ ബെന്നിയും ഏതാനും ബന്ധുക്കളും അടുത്ത പാര്‍ട്ടി നേതാക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പാലാ നഗരസാഭാധ്യക്ഷ ബിജി ജോജോ കുടക്കച്ചിറയാണ് മരണവാര്‍ത്ത പുറത്ത് വന്നശേഷം മാണിയുടെ വസതിയിലേക്ക് ആദ്യം എത്തിയ ജനപ്രതിനിധി. പിന്നീട് നഗരസഭയിലെ കൗണ്‍സിലര്‍മാരും കേരളാ കോണ്‍ഗ്രസ് ജില്ലാ, നിയോജകമണ്ഡലം, വിവിധ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ തുടങ്ങിയവരും എത്തിത്തുടങ്ങി. കോട്ടയം ലോക്‌സഭാ സ്ഥാനാര്‍ത്ഥി വി എം വാസവന്‍, ലാലിച്ചന്‍ ജോര്‍ജ് എന്നിവരും വസതിയിലെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kottayam, Kerala, News, Pala, K.M. Mani, KM Mani no more

Powered by Info News For You

Comments
Post a Comment