ആരോഗ്യനിലയില്‍ മാറ്റമില്ലാതെ ആറാം ദിവസവും വെന്റിലേറ്ററില്‍ തുടര്‍ന്ന് ഏഴ് വയസുകാരന്‍

തൊടുപുഴ:(www.kasargodvartha.com 02/04/2019) ആരോഗ്യനിലയില്‍ മാറ്റമില്ലാതെ ആറാം ദിവസവും വെന്റിലേറ്ററില്‍ തുടരുകയാണ് ഏഴ് വയസുകാരന്‍. അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റാണ് ഏഴ് വയസ്സുകാരന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായത്. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥ തുടരുന്നതിനാല്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

News, Kerala, Top-Headlines, Doctors, Child, Assault, Injured, Health, Hospital,Thodupuzha assaulted child in serious condition

കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. സ്വന്തമായി ശ്വാസം എടുക്കാനും ആകാത്ത സ്ഥിതി. സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ സംഘം ചൊവ്വാഴ്ച്ചയും ആശുപത്രിയില്‍ എത്തി കുട്ടിയെ പരിശോധിച്ചു.ക്രൂര മര്‍ദ്ദനമേറ്റ കുരുന്നിന്റെ ജീവന് വേണ്ടിയുള്ള പോരാട്ടം തുടരുമ്പോഴും ആരോഗ്യ സ്ഥിതി ദിവസം തോറും വഷളാകുന്നുവെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.

വെന്റിലേറ്റര്‍ മാറ്റിയുള്ള പരിശോധനയില്‍ കുട്ടിക്ക് സ്വയം ശ്വാസം എടുക്കാന്‍ കഴിയുന്നില്ലെന്ന കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വെന്റിലേറ്ററിന്റെ സഹായം തുടരാനാണ് മെഡിക്കല്‍ ബോര്‍ഡിന്റ നിര്‍ദേശം. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ആഹാരം നല്‍കുന്നതിന്റെ തോത് ഉയര്‍ത്താനുളള ശ്രമം തുടരും. നിലവില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ പ്രകാരമാണ് ചികിത്സ തുടരുന്നത്. എത്ര ദിവസം വെന്റിലേറ്ററില്‍ തുടരേണ്ടിവരുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇവരുടേതാകും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടിയെ സന്ദര്‍ശിച്ച് ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Top-Headlines, Doctors, Child, Assault, Injured, Health, Hospital,Thodupuzha assaulted child in serious condition


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?