ഡ്രൈവര്‍മാരെ ഫൂളാക്കി കേരള പോലീസിന്റെ ഏപ്രില്‍ ഫൂള്‍ വീഡിയോ

തിരുവനന്തപുരം:(www.kvartha.com 01/04/2019) ഡ്രൈവര്‍മാരെ ഫൂളാക്കി കേരള പോലീസിന്റെ ഏപ്രില്‍ ഫൂള്‍ വീഡിയോ. ഏപ്രില്‍ ഓന്നിന് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പൊതുജനങ്ങളെ ഫൂളാക്കി പോലീസ് വീഡിയോ പോസ്റ്റ് ചെയ്തത്. അപകടരഹിത ഡ്രൈവിംഗിന് ചില കുറുക്കുവഴികള്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 13 സെക്കന്‍ഡുള്ള വീഡിയോ കാര്യമായി നോക്കാന്‍ തുനിഞ്ഞവര്‍ അവസാനം ഏപ്രില്‍ ഫൂള്‍ എന്ന് കാണുമ്പോള്‍ ചമ്മലോടെ ഒരു ചിരിയും പാസാക്കി പിന്‍വലിയും.

News, Thiruvananthapuram, Kerala, Police, Facebook, April fool video posted by Kerala Police


നേരായ മാര്‍ഗങ്ങള്‍ സ്വീകരിക്കൂ, ട്രാഫിക് നിയമങ്ങളും സിഗ്നലുകളും അനുസരിക്കൂ എന്ന ഉപദേശവും ഒപ്പം നല്‍കുന്നുണ്ട്. വീഡിയോക്ക് താഴെ കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തി. രസകരമായ ട്രോള്‍ രൂപത്തില്‍ പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന കേരള പോലീസിന്റെ എഫ്ബി പേജ് ലോകശ്രദ്ധ നേടിക്കഴിഞ്ഞു. 10 ലക്ഷത്തിലേറെ ലൈക്കുകളുമായി ലോകത്തിലെ ഏറ്റവും ജനപ്രിയമായ പോലീസ് പേജ് എന്ന നേട്ടവും നമ്മുടെ പോലീസ് സ്വന്തമാക്കിയിട്ടുണ്ട്.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?