പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ട് തേടുന്നത് ചുട്ടുപൊള്ളുന്ന വെയില്‍ വകവെക്കാതെ സൈക്കിള്‍ സഞ്ചരിച്ച്

പാലക്കാട്: (www.kvartha.com 08.04.2019) ഇത്തവണ ശക്തമായ മത്സരമാണ് പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ നടക്കാനിരിക്കുന്നത്. ജനകീയനായ ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠനെ ഇറക്കി സീറ്റ് പിടിച്ചടുക്കാനുള്ള യുഡിഎഫ് ശ്രമം ചെറുക്കാന്‍ സിറ്റിംഗ് എംപി എം ബി രാജേഷിന് സാധിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം വിലയിരുത്തുന്നത്.

വളരെ വ്യത്യസ്തമായി ജയ്‌ഹോ പദയാത്ര നടത്തി മണ്ഡലത്തെ ഇളക്കിമറിച്ച ഡിസിസി പ്രസിഡന്റ് ജനഹൃദയങ്ങളില്‍ തങ്ങിനില്‍ക്കാനുള്ള വ്യത്യസ്ത പ്രചരണ മാര്‍ഗങ്ങളും സ്വീകരിച്ചാണ് സ്ഥാനാര്‍ത്ഥിയായി തിളങ്ങുന്നത്. ചുട്ടുപൊള്ളുന്ന വെയില്‍ വകവെക്കാതെ സൈക്കിളില്‍ സഞ്ചരിച്ചാണ് ശ്രീകണ്ഠന്‍ വോട്ട് തേടുന്നത്.
Palakkad, LDF, News, Election, Trending, VK Sreekantan Vs MB Rajesh in Palakad, Who will win?

വികസനപ്രശ്‌നങ്ങളാണ് പാലക്കാട്ട് പ്രധാന പ്രചാരണ വിഷയമാകുന്നത്. എംപിയെന്ന നിലയില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എം ബി രാജേഷ് വോട്ട് തേടുന്നത്. എന്നാല്‍ റെയില്‍വേ ഉള്‍പ്പടെയുള്ള മേഖലകളില്‍ വേണ്ടത്ര വികസനം കൊണ്ടുവരാന്‍ എം ബി രാജേഷിന് സാധിച്ചില്ലെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഇത്തവണ കോണ്‍ഗ്രസ് വോട്ടുകള്‍ കൃത്യമായി ലഭിച്ചാല്‍ ജയിച്ചുകയറാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കേരളത്തിലെ ഏറ്റവും വലിയ ആദിവാസമേഖലയായ അട്ടപ്പാടി ഉള്‍പ്പെടുന്ന പാലക്കാട് മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകളും നിര്‍ണായകമാണ്.

പുലാപ്പറ്റയിലാണ് വി കെ ശ്രീകണ്ഠന്‍ സൈക്കിള്‍ സവാരി നടത്തി വോട്ട് അഭ്യര്‍ത്ഥിച്ചത്. പ്രവര്‍ത്തകര്‍ തയ്യാറാക്കിയ സൈക്കിളിലാണ് സ്ഥാനാര്‍ഥി വോട്ടഭ്യര്‍ത്ഥനയുമായി കടന്നുപോയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Palakkad, LDF, News, Election, Trending, VK Sreekantan Vs MB Rajesh in Palakad, Who will win?


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?