തരൂരിനെ അപായപ്പെടുത്താനുള്ള ശ്രമമെന്ന് സംശയം; അന്വേഷണം ആവശ്യപ്പെട്ട് ഡിസിസി
തിരുവനന്തപുരം: (www.kvartha.com 15.04.2019) ക്ഷേത്രത്തിലെ തുലാഭാരത്തിനിടെ ത്രാസ് പൊട്ടി തലയില്‍ വീണ സംഭവത്തില്‍ കൂടുതല്‍ അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ്. ശശി തരൂരിനെ അപായപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണോ അപകടമെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു. സംഭവത്തില്‍ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിങ്കര സനല്‍ തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കി.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. തമ്പാനൂരിലെ ഗാന്ധാരിയമ്മന്‍ കോവിലില്‍ വിഷു ദിനത്തില്‍ അദ്ദേഹം പഞ്ചസാര കൊണ്ട് തുലാഭാരം നേര്‍ന്നിരുന്നു. ഈ വഴിപാട് ചെയ്യുന്നതിനിടെ ത്രാസിന്റെ കൊളുത്തു ഒടിഞ്ഞുവീണ് തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു.
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തരൂരിനെ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം വിദഗ്ധ പരിശോധനയ്ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Shashi Taroor, Kerala, News, DCC, Shashi Tharoor Injured After Fall From Balance Scale at Kerala Temple, Gets 6 Stitches After Head Injury, Congress need inquiry

Powered by Info News For You

Comments
Post a Comment