ട്രോളുകളെ പക്വതയോടെ നേരിടാന്‍ പഠിക്കണം; എം ബി രാജേഷിനെ ട്രോളിയ സംഭവത്തില്‍ കേസെടുത്തതിനെതിരെ അല്‍ഫോന്‍സ് കണ്ണന്താനം; ട്രോളുകള്‍ ധാരാളം വാങ്ങിക്കൂട്ടിയ കണ്ണന്താനത്തിന് ഇത് പറയാന്‍ യോഗ്യതയുണ്ടെന്ന് സോഷ്യല്‍ മീഡിയ
കൊച്ചി: (www.kvartha.com 20.04.2019) പാലക്കാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി രാജേഷിന്റെ വാഹന പ്രചാരണ ജാഥയ്ക്കിടെ ആയുധം വീണ സംഭവത്തെ ട്രോളിയ ഫോട്ടോ ഷെയര്‍ ചെയ്ത യുവാവിന് നേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം(153/എ ) കേസെടുത്തതിനെതിരെ അല്‍ഫോണ്‍സ് കണ്ണന്താനം. യുവാവിനെതിരെ കേസെടുത്ത്് അറസ്റ്റ് ചെയ്ത സംഭവം ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിനേറ്റ തീരാകളങ്കമാണെന്ന് കേന്ദ്രമന്ത്രിയും എറണാകുളം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കണ്ണന്താനം പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും ട്രോളുകള്‍ അര്‍ഹമായ രീതിയില്‍ പക്വതയോടെ നേരിടാന്‍ പഠിക്കണമെന്നും കണ്ണന്താനം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അതേസമയം, റാലിയിയില്‍ കണ്ടത് വടിവാളല്ല, കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്ന അരിവാളാണെന്ന് പോലീസ് നേരത്തെ ഡിജിപിക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ട്രോളുകള്‍ ധാരാളം വാങ്ങിക്കൂട്ടിയ കണ്ണന്താനത്തിന് ഇത് പറയാന്‍ യോഗ്യതയുണ്ടെന്ന് പോസ്റ്റിന് കീഴെ കമന്റിട്ടവരില്‍ ചിലര്‍ പരിഹസിക്കുന്നുണ്ട്. അതേസമയം ട്രോളിയതിനല്ല വ്യാജപ്രചാരണം നടത്തി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനാണ് യുവാവിനെതിരെ കേസെടുത്തതെന്നും കമന്റില്‍ അഭിപ്രായമുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
പാലക്കാട് എംപി എംബി രാജേഷിനെ ട്രോളിയതിന്റെ പേരില്‍ ഔട്ട് സ്‌പോക്കണ്‍ എന്ന സോഷ്യല്‍ മീഡിയ പേജിന്റെ അഡ്മിന്‍ ഹരി നായര്‍ എന്ന ചെറുപ്പക്കാരനെ ഐ പി സി 153എ പ്രകാരം അറസ്റ്റു ചെയ്ത് ജയിലിലടച്ച സംഭവം ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിനേറ്റ തീരാക്കളങ്കമാണ്. സോഷ്യല്‍ മീഡിയയില്‍ എന്നെക്കാളും സൈബര്‍ ആക്രമണം നേരിടുന്ന ഒരാളും ഇല്ല. പക്ഷെ ട്രോളുകള്‍ അര്‍ഹമായ രീതിയില്‍ പക്വതയോടെ നേരിടാന്‍ പഠിക്കണം. മലയാളി യുവാക്കളുടെ സര്‍ഗ്ഗാത്മകതയെ അപമാനിക്കുന്ന രീതിയിലായിപ്പോയി എം ബി രാജേഷിന്റെ അനൗചിത്യമായ ഈ നടപടി.
ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന് നാഴികക്ക് നാല്പതുവട്ടം വിളിച്ചുകൂവുന്ന സിപിഎമ്മിന്റെ എംപി എംബി രാജേഷ് തന്നെ തന്നെ ട്രോളിയതിന്റെ പേരില്‍ ഒരു പ്രതിഭാധനനായ യുവാവിനെ ഭാവി നശിപ്പിക്കാനായി ചെയ്ത കെട്ടിച്ചമച്ച ഈ കേസ് നിലനില്‍ക്കില്ല എന്ന് എല്ലാവര്‍ക്കും അറിയാം. അസഹിഷ്ണുതയെന്താണെന്ന് നാം സിപിഎമ്മില്‍ നിന്നും പഠിക്കണം. കള്ളന്‍ കള്ളന്‍ എന്ന സ്വയം കള്ളന്‍ തന്നെ വിളിച്ചുകൂവി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നപോലെ ജനങ്ങളെ പറ്റിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അവര്‍ തന്നെ അസഹിഷ്ണുതയുടെ അപ്പോസ്തലന്മാരാണ്, പക്ഷെ സംഘപരിവാറിനെ ചൂണ്ടിക്കാട്ടി അസഹിഷ്ണുതയെന്ന് പ്രചരിപ്പിച്ച വളരെ സമര്‍ത്ഥമായി കേരളത്തിലെ ജനങ്ങളെ ഇത്രയും കാലം പറ്റിക്കുകയായിരുന്നു.
ഞാന്‍ ഇതുപോലെ എന്നെ ട്രോളുന്നവര്‍ക്കെതിരെ കേസുകൊടുക്കാന്‍ മുതിര്‍ന്നാല്‍ സിപിഎം എന്ന പാര്‍ട്ടിയില്‍ ഒരൊറ്റ യുവാവും ഉണ്ടാവില്ല. ആധു നികലോകത്തെ കാര്‍ട്ടൂണ്‍ ആയ ട്രോളുകളെ സൃഷ്ടിക്കുന്ന പ്രതിഭാധനരായ യുവാക്കളെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കള്ളക്കേസെടുത്ത് കല്‍ത്തുറുങ്കില്‍ അടയ്ക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധ്യമല്ല. കല്‍ത്തുറുങ്കില്‍ അടക്കപ്പെട്ട ഔട്ട്‌സ്‌പോക്കന്‍ ട്രോള്‍ ഗ്രൂപ്പ് അംഗം ശ്രീ ഹരി നായര്‍ക്ക് ഐക്യദാര്‍ഢ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, Ernakulam, palakkad, News, Election, Politics, Trending, Alphons Kannanthanam, Social Network, Alphons Kannanthanam Against incident on Youth Arrested for Troll

Powered by Info News For You

Comments
Post a Comment