നിയമം തെറ്റിച്ച് ലക്ഷദ്വീപിലെത്തിയ കേരളത്തിലെ നായയെ അതേ കപ്പലില്‍ തന്നെ തിരിച്ചയച്ചു; പിടികൂടിയത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ കേരള ആംഡ് പോലീസിന്റെ സഹായത്തോടെ

കവരത്തി: (www.kvartha.com 08.04.2019) നിയമം തെറ്റിച്ച് ലക്ഷദ്വീപിലെത്തിയ കേരളത്തിലെ നായയെ അതേ കപ്പലില്‍ തന്നെ തിരിച്ചയച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് ലക്ഷദ്വീപിലേക്ക് പുറപ്പെട്ട ചരക്ക് കപ്പലില്‍ ലക്ഷദ്വീപിലെത്തിയ നായയെയാണ് ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ പിടികൂടി നാട് കടത്തിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ കേരള ആംഡ് പോലീസിന്റെ സഹായത്തോടെയാണ് നായയെ പിടികൂടിയത്.

ബേപ്പൂര്‍ തുറമുഖത്തുനിന്നും ലക്ഷദ്വീപിലെ അന്ത്യത്തിലേക്ക് പുറപ്പെട്ട ചരക്ക് കപ്പലിലാണ് നായ കയറിക്കൂടിയത്. തുറമുഖത്ത് നല്‍കിയ കാര്‍ഗോ ലിസ്റ്റിലോ ക്രൂ ലിസ്റ്റിലോ നായ ഉണ്ടായിരുന്നില്ല. എന്നാല്‍ ലക്ഷദ്വീപിലെത്തിയ കപ്പലില്‍ നിന്ന് നായ കരയിലേക്ക് ഓടിയെത്തിയപ്പോഴായിരുന്നു നായയെ ശ്രദ്ധയില്‍ പെട്ടത്.

നായകളില്ലാത്ത ലക്ഷദ്വീപില്‍ കേരളത്തില്‍ നിന്നൊരു നായ എത്തിയത് പ്രശ്‌നങ്ങള്‍ക്കിടയാക്കി. നായ കരയിലേക്ക് ചാടിയ ഉടനെ തുറമുഖത്തെ ജീവനക്കാര്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് കേരള ആംഡ് പോലീസ് സഹായത്തിനെത്തിയത്.

നാട്ടുകാര്‍ ഒരു ദിവസം മുഴുവന്‍ നായയ്ക്കായി തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് നായയെ വീണ്ടും കപ്പലില്‍ കയറ്റി. ഇതിന് ശേഷം കപ്പലിലെ ചരക്ക് പോലും ഇറക്കാന്‍ സമ്മതിക്കാതെ നായയുമായി തിരിച്ച് പോകാന്‍ തുറമുഖത്തെ ജീവനക്കാര്‍ കപ്പല്‍ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Lakshadweep, Kerala, News, Dog, Uncertainty ends after a day long search dog entered to Lakshadweep deported


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?