ശ്രീലങ്കന്‍ പള്ളികളിലെ ആക്രമണത്തിന് പിന്നില്‍ തൗഹീദ് ജമാഅത്ത്? തമിഴ് നാട്ടില്‍ അടക്കം സാന്നിധ്യമുള്ള സംഘടനയ്ക്ക് രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ നിര്‍ണായക സ്വാധീനം; മുന്നറിയിപ്പ് നല്‍കിയിട്ടും ഭരണകൂടം തടയാന്‍ ശ്രമിച്ചില്ലെന്നും ദേശീയ മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: (www.kvartha.com 22.04.2019) ശ്രീലങ്കന്‍ പള്ളികളിലെ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ആക്രമണത്തിന് പിന്നില്‍ തമിഴ്‌നാട്ടിലടക്കം സാന്നിധ്യമുള്ള തൗഹീദ് ജമാഅത്ത്( എസ്എല്‍ടിജെ) ആണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞദിവസം ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലുമായി എട്ടിടത്ത് നടന്ന സ്‌ഫോടനങ്ങളില്‍ മരണസംഖ്യ ഇതിനോടകം തന്നെ 290 ആയെന്ന് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സ്‌ഫോടനത്തിന് പിന്നില്‍ തൗഹീദ് ജമാഅത്ത് ആണെന്ന സംശയവും മാധ്യമങ്ങള്‍ തുറന്നുകാട്ടിയത്. മരണസംഖ്യം ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ മാലദ്വീപ് മുതല്‍ ബംഗ്ലാദേശ് വരെയുള്ള രാഷ്ട്രങ്ങളില്‍ പടര്‍ന്നുകിടക്കുന്ന ഐഎസ് പ്രോത്സാഹനമുള്ള ഭീകര സംഘങ്ങളിലേക്കു ശ്രദ്ധ തിരിക്കുകയാണ് ലോകരാഷ്ട്രങ്ങള്‍. ഈ മേഖലയില്‍ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ സ്ഥിരം കണ്ണികളാണ് ഇത്തരം ചെറുഗ്രൂപ്പുകള്‍. എന്നാല്‍ ശ്രീലങ്കന്‍ പള്ളികളിലെ ആക്രമണത്തിന്റെ പേരില്‍ ഒരേയൊരു സംഘടനയിലേക്കാണ് സംശയങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്നും അത് തമിഴ്‌നാട്ടിലടക്കം സാന്നിധ്യമുള്ള തൗഹീദ് ജമാഅത്ത് (എസ്എല്‍ടിജെ) ആണ് എന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Thawheed Jamaat, group active in Tamil Nadu, prime suspect behind Sri Lanka blasts, New Delhi, News, Terror Attack, Sri Lanka, Trending, Death Toll, Media, Report, World

ദശാബ്ദങ്ങള്‍ക്കു മുന്‍പേ ചാവേറാക്രമണങ്ങള്‍ കണ്ടെത്തി പരീക്ഷിച്ചവരാണ് ശ്രീലങ്കയില്‍ സജീവമായിരുന്ന എല്‍ടിടിഇ അഥവാ തമിഴ്പുലികള്‍. എന്നാല്‍ ഞായറാഴ്ചത്തെ ആക്രമണം എസ്എല്‍ടിജെയുടെ ആസൂത്രണമാണെന്നാണു കരുതുന്നത്. ശ്രീലങ്കന്‍ തൗഹീദ് ജമാഅത്തിന് രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ നിര്‍ണായക സ്വാധീനമാണുള്ളത്. ശരീഅത്ത് നിയമം നടപ്പാക്കാന്‍ ശ്രമിക്കുകയും സ്ത്രീകള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത് ഇവിടെ സജീവമാണു സംഘടന.

എന്നാല്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ശ്രീലങ്കന്‍ പോലീസ് മേധാവിയടക്കം പത്ത് ദിവസം മുന്‍പ് തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടും ഭീകരാക്രമണങ്ങള്‍ തടയാന്‍ പോലും ഭരണകൂടത്തിനു സാധിച്ചില്ല എന്ന ആക്ഷേപം ഉയരുന്നുണ്ട്. പള്ളികളും കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനും ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നുണ്ടെന്നായിരുന്നു പോലീസ് മേധാവിയുടെ മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസത്തെ സ്‌ഫോടനത്തില്‍ അഞ്ഞൂറോളം പേര്‍ക്കാണ് പരിക്കേറ്റത്. മരിച്ചവരില്‍ 36 പേര്‍ വിദേശികളാണ്. മരിച്ചവരില്‍ ഒരു കാസര്‍കോട് സ്വദേശിനിയുമുണ്ട്. കാസര്‍കോട് മോഗ്രാല്‍പുത്തൂര്‍ സ്വദേശിനി പി.എസ്.റസീന(58)യാണ് കൊളംബോ ഷംഗ്രീലാ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചത്. ഇന്ത്യക്കാരായ മറ്റു മൂന്നു പേരും കൊളംബോയിലെ സ്‌ഫോടനങ്ങളിലാണു മരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

അവരില്‍ കൊളംബോയിലെ നാഷണല്‍ ഹോസ്പിറ്റലിലാണ് ലക്ഷ്മി, നാരായണ്‍ ചന്ദ്രശേഖര്‍, രമേശ് എന്നിവര്‍ മരിച്ചത്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തിട്ടുണ്ട്. എല്‍ടിടിഇ കാലത്തെ ആഭ്യന്തര സംഘര്‍ഷത്തിനു ശേഷം ശ്രീലങ്കയിലുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്.

സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ രണ്ടിടങ്ങളില്‍ നിന്ന് 13 പേര്‍ അറസ്റ്റിലായി. പിടിയിലായവരെല്ലാം സ്വദേശികളാണ്. എന്നാല്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ വിദേശബന്ധമുണ്ടോയെന്നു പരിശോധിക്കുകയാണെന്നു പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിടിയിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടരുതെന്നു കര്‍ശന നിര്‍ദേശമുണ്ട്.

2016ല്‍ ധാക്കയില്‍ നടന്ന ഹോലെ ആര്‍ട്ടിസാന്‍ ബേക്കറി ചാവേറാക്രമണത്തിനു സമാനമാണ് കഴിഞ്ഞദിവസം നടന്നശ്രീലങ്കയിലെ ഭീകരനീക്കം. പ്രദേശത്തെ യുവാക്കളെ ഉപയോഗിച്ച് നടത്തിയ ഈ ഭീകരാക്രമണത്തിനു പിന്നിലുള്ളവര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് പരിശീലനം നല്‍കിയിരുന്നു.

നേരത്തേ എസ്എല്‍ടിജെയുടെ നീക്കങ്ങള്‍ക്കെതിരായി ശ്രീലങ്കയില്‍ ബുദ്ധമത വിശ്വാസികളുടെ പ്രതിഷേധം ഉയരുകയും ഇതു പിന്നീട് മതങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. ശ്രീലങ്കയിലെ ബുദ്ധമത പ്രതിമകള്‍ക്കെതിരെ അടുത്ത കാലത്ത് അക്രമങ്ങളുണ്ടാകുന്നതും പതിവായിരുന്നു. ശ്രീലങ്കയിലെ ആകെ ജനസംഖ്യയില്‍ 70 ശതമാനവും ബുദ്ധമത വിശ്വാസികളാണ്. 12.6 ശതമാനം ഹിന്ദുക്കളും 9.7 ശതമാനം പേര്‍ മുസ്ലിം വിഭാഗവുമാണ്. 7.6 ശതമാനമാണ് ക്രിസ്ത്യന്‍ ജനവിഭാഗങ്ങളുള്ളത്.

2009ലെ ആഭ്യന്തര യുദ്ധത്തിനൊടുവിലാണ് ശ്രീലങ്കയില്‍ മതങ്ങളുടെ പേരിലുള്ള കലഹങ്ങള്‍ സജീവമായത്. ശ്രീലങ്കയില്‍ തന്നെയുള്ള വിഭാഗങ്ങളാണ് അക്രമത്തിനു പിന്നിലെന്നാണ് പ്രാഥമിക അന്വേഷണം വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ പുറത്തുനിന്നുള്ള സഹായം ലഭിക്കാതെ ശ്രീലങ്കന്‍ ഗ്രൂപ്പുകള്‍ക്ക് അതു സാധിക്കില്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thawheed Jamaat, group active in Tamil Nadu, prime suspect behind Sri Lanka blasts, New Delhi, News, Terror Attack, Sri Lanka, Trending, Death Toll, Media, Report, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?