ബന്ധുനിയമനക്കേസില്‍ മന്ത്രി കെ ടി ജലീലിനെതിരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: (www.kvartha.com 02.04.2019) ബന്ധുനിയമനക്കേസില്‍ മന്ത്രി കെ ടി ജലീലിനെതിരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ ഹരജിയിലാണ് വിജിലന്‍സിനോട് കോടതി വിശദീകരണം ചോദിച്ചത്. വിഷയത്തില്‍ അഴിമതി നിരോധന നിയമപരിധിയിലുള്ള നടപടി ഉണ്ടായോ എന്നും ഹൈക്കോടതി ചോദിച്ചു.

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് നല്‍കി ബന്ധുനിയമന പരാതിയില്‍ മന്ത്രി ജലീലിനെതിരെ അന്വേഷണമില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. പരാതിയില്‍ തുടര്‍നടപടി വേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറും സ്വീകരിച്ചത്.


ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ മന്ത്രി ജലീല്‍ യോഗത്യാ മാനദണ്ഡങ്ങള്‍ തിരുത്തി ബന്ധുവായ കെ ടി അദീബിനെ നിയമിച്ചുവെന്നും ഇയാള്‍ക്ക് ആവശ്യമുള്ള യോഗ്യതകളില്ലെന്നും അടിസ്ഥാന യോഗ്യത തിരുത്തിയാണ് ബന്ധുവിന് നിയമനം നല്‍കിയത് എന്നുമായിരുന്നു ആരോപണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, High Court of Kerala, K.T Jaleel, HC seeks progress on vigilance case against KT Jaleel


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?