കോട്ടയത്ത് വിജയം ഉറപ്പിച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാഴികാടന്റെ അവസാനഘട്ട പ്രചാരണം
കോട്ടയം: (www.kvartha.com 19.04.2019) കോട്ടയത്ത് വിജയം ഉറപ്പിച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ അവസാനഘട്ട പ്രചാരണം. കടുത്ത വെയിലിനേയും ചൂടിനേയും അവഗണിച്ചാണ് ചാഴികാടന്റെ പ്രചാരണം. വോട്ടെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ അണികളും നാട്ടുകാരും ഒരു പോലെ ആവേശത്തോടെ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുകയാണ്. വിജയത്തില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലാതെ അണികളും സാധാരണക്കാരും പകര്‍ന്നു നല്‍കിയ ആവേശത്തിലാണ് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ക്യാമ്പ്.
കഴിഞ്ഞദിവസം കോട്ടയം കുമാരനല്ലൂരില്‍ നിന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ പ്രചാരണം ആരംഭിച്ചത്. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പ്രചാരണം ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ ഇരുപത് പാര്‍ലമെന്റ് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയം ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വരവോടെ സംസ്ഥാനം മുഴുവന്‍ യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലും തോമസ് ചാഴികാടന്‍ എന്ന പേരല്ലാതെ മറ്റൊരു പേരും കേള്‍ക്കാനില്ലാത്ത അവസ്ഥയാണ്. തോമസ് ചാഴികാടനെപ്പോലെ സൗമ്യനും ജനകീയനുമായ സ്ഥാനാര്‍ത്ഥി പാര്‍ലമെന്റില്‍ കോട്ടയത്തെ പ്രതിനിധീകരിക്കുക എന്നത് ഏതൊരു നാടിന്റെയും ഭാഗ്യമാണെന്നും പ്രചാരണം ഉദ്ഘാടനം ചെയ്തുകൊണ്ട് തിരുവഞ്ചൂര്‍ പറഞ്ഞു.
തുടര്‍ന്ന് കോട്ടയം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ തോമസ് ചാഴികാടന്‍ തുറന്ന വാഹനത്തില്‍ പ്രചാരണത്തിനെത്തി. എല്ലായിടത്തും നൂറുകണക്കിന് സാധാരണക്കാരായ വോട്ടര്‍മാരാണ് തോമസ് ചാഴികാടനെ സ്വീകരിക്കാനായി കാത്തു നിന്നിരുന്നത്. ഓരോ വേദിയിലും ശിങ്കാരിമേളയും, നാസിക് ഡോളും, ചെണ്ടമേളവും അടക്കമുള്ളവ ഒരുക്കിയാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്.
കുമാരനല്ലൂരില്‍ നിന്നും ആരംഭിച്ച പര്യടനം നഗരസഭ പരിധിയിലാണ് പ്രചാരണം നടത്തിയത്. തിരുവാതുക്കലിലും, കോട്ടയം നഗരപരിധിയിലും, അടക്കമുള്ള സ്ഥലങ്ങളിലെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ആയിരങ്ങളാണ് പ്രചാരണത്തിനായി കാത്തു നിന്നിരുന്നത്.
കഴിഞ്ഞദിവസം പാലാ നിയോജക മണ്ഡലത്തിലാണ് ചാഴികാടന്റെ പ്രചാരണം. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് മണ്ഡലത്തിലെ പ്രചാരണം പൂര്‍ണമായും ഒഴിവാക്കി കെ.എം മാണി സ്മൃതി യാത്രയായാണ് മണ്ഡലത്തിലെ പ്രചാരണം.
പാലായിലെ എട്ടു പഞ്ചായത്തിലും, പാലാ നഗരസഭയിലും കെ.എം മാണി സ്മൃതിയാത്ര നടന്നു. എലിക്കുളം, കൊഴുവനാല്‍, രാമപുരം, തലപ്പുലം എന്നിവിടങ്ങളിലാണ് സ്മൃതി യാത്ര. അതേസമയം ദു:ഖവെള്ളി ദിനത്തില്‍ തുറന്ന വാഹനത്തിലെ മണ്ഡല പര്യടനം യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ മാറ്റി വച്ചിരിക്കുകയാണ്. ശനിയാഴ്ച കോട്ടയം നിയോജക മണ്ഡലത്തിന്റെ ഭാഗമായ വിജയപുരത്തും, കോട്ടയം ഈസ്റ്റിലുമാണ് തോമസ് ചാഴികാടന്റെ പ്രചാരണം ക്രമീകരിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thomas Chazhikadan election campaign in Kottayam, Kottayam, News, Politics, Lok Sabha, Election, Trending, UDF, Voters, Kerala.

Powered by Info News For You

Comments
Post a Comment