ഉണ്ണിത്താനും പത്രിക നല്‍കി; ഇനി തീപാറും പോരാട്ടം

കാസര്‍കോട്: (www.kasargodvartha.com 03.04.2019) കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും പത്രിക നല്‍കിയതോടെ തീപാറുന്ന പോരാട്ടങ്ങള്‍ക്കാണ് ഇനി കാസര്‍കോട് വേദിയാകുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ നൂറു കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ നായന്മാര്‍മൂലയിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായാണ് കലക്ട്രേറ്റിലേക്കെത്തിയത്.
Election, News, UDF, Trending, Top-Headlines, Kasaragod, Unnithan submitted the nomination

ഡി സി സി വൈസ് പ്രസിഡന്റ് പി കെ ഫൈസലാണ് നാമനിര്‍ദേശം ചെയ്തത്. 2 സൈറ്റ് പത്രിക നല്‍കി. എന്നാല്‍ ഡമ്മിയായി ആരും പത്രിക നല്‍കിയില്ല. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് എം സി.ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, സി കെ.ശ്രീധരന്‍ എന്നിവരാണ് പത്രിക നല്‍കുമ്പോള്‍ സ്ഥാനാര്‍ഥിയുടെ കൂടെയുണ്ടായത്. കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ജി. രതികുമാര്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ. നീലകണ്ഠന്‍, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, ഹരീഷ് ബി. നമ്പ്യാര്‍, എം.എച്ച്. ജനാര്‍ദന, കുര്യാക്കോസ് പ്ലാപറമ്പില്‍, വി. കമ്മാരന്‍, സി.വി. തമ്പാന്‍, എബ്രഹാം തോണിക്കര എന്നിവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Election, News, UDF, Trending, Top-Headlines, Kasaragod, Unnithan submitted the nomination


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?