മുന്‍ ജെഎന്‍യു വിദ്യാര്‍ഥി കനയ്യകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; പത്രികാ സമര്‍പ്പണം ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിന്റെ മാതാവിന്റെ അനുഗ്രഹം വാങ്ങിയ ശേഷം

പാട്‌ന:(www.kasargodvartha.com 10/04/2019)മുന്‍ ജെഎന്‍യു വിദ്യാര്‍ഥി കനയ്യകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു, ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിന്റെ അമ്മയുടെ അനുഗ്രഹം വാങ്ങിയ ശേഷമായിരുന്നു പത്രിക സമര്‍പ്പണം, കനയ്യ കുമാര്‍ ബീഹാറിലെ ബഗുസാറായ് മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥിയായണ് മത്സരിക്കുന്നത്. ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിന്റെ മാതാവ് ഫാത്തിമ നഫീസിന്റെ ആശിര്‍വാദം വാങ്ങിയ ശേഷമാണ് പത്രികാ സമര്‍പ്പണത്തിന് ഇറങ്ങിയത്.

രണ്ട് കിലോ മീറ്ററോളം റാലിയായി നൂറ് കണക്കിന് പ്രവര്‍ത്തകരോടൊപ്പമെത്തിയാണ് കനയ്യ പത്രിക സമര്‍പ്പിച്ചത്. ജിഗ്‌നേഷ് മേവാനി, ഷെഹ്ല റാഷിദ് തുടങ്ങിയവര്‍ കനയ്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മണ്ഡലത്തിലെത്തിയിരുന്നു. പിന്തുണ അറിയിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌കറും പത്രികാ സമര്‍പ്പണ വേളയിലെ റാലിയില്‍ പങ്കെടുത്തിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Bihar, National, Election, CPI, Nomination, JNU, Kanayyakumar, Fathima, Najeeb, former JNU student Kanayakumar submitted the nomination paper 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?