കെ എസ് ആര്‍ ടി സിയില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍; താത്ക്കാലിക ഡ്രൈവര്‍മാരെ മുഴുവന്‍ പിരിച്ചുവിട്ട് പി എസ് സി റാങ്ക് ലിസ്റ്റില്‍ നിന്നുള്ളവരെ നിയമിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്

കൊച്ചി: (www.kvartha.com 08.04.2019) കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. താത്ക്കാലിക ഡ്രൈവര്‍മാരെ മുഴുവന്‍ പിരിച്ചുവിട്ട് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നുള്ളവരെ നിയമിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്.

1,565 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് 2455 തസ്തികളിലെ ഒഴിവുകളില്‍ പി.എസ്.സി ലിസ്റ്റില്‍ നിന്നുള്ളവരെ നിയമിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ആണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.

Mass dismissal in KSRTC again ; HC order to Dismiss all M Panel employees, Kochi, News, Trending, KSRTC, High Court of Kerala, Supreme Court of India, Kerala

ഈ മാസം 30നകം ഉത്തരവ് നടപ്പിലാക്കണമെന്നാണ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എംപാനല്‍ നിയമനങ്ങള്‍ സര്‍വീസ് നിയമങ്ങളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

നേരത്തെ ഹൈക്കോടതി ഉത്തരവ് പ്രകാരം 3,861 എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടുകയും പി.എസ്.സി ലിസ്റ്റില്‍ നിന്നുള്ളവരെ നിയമിക്കുകയും ചെയ്തിരുന്നു. പി.എസി.സി ലിസ്റ്റില്‍ നിന്നുള്ള 3000ല്‍ ഏറെപ്പേര്‍ക്ക് അഡൈ്വസ് മെമ്മോ നല്‍കിയെങ്കിലും 1500 ഓളം പേര്‍ മാത്രമാണ് ജോലിക്ക് എത്തിയത്. അപ്രതീക്ഷിതമായി തൊഴില്‍ നഷ്ടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍ വലിയ പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങിയിരുന്നു.

അതേസമയം, ഹൈക്കോടതിയുടെ പുതിയ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയേക്കുമെന്നാണ് സൂചന. ഹൈക്കോടതിയുടെ ഉത്തരവ് കെ.എസ്.ആര്‍.ടി.സിയെ വന്‍നഷ്ടത്തിലേക്ക് നയിക്കുമെന്ന് എംപാനല്‍ സമരസമിതി നേതാവ് ദിനേശ് ബാബു പ്രതികരിച്ചു. സര്‍ക്കാരിന്റെ കഴിവുകേടാണ് കെ.എസ്.ആര്‍.ടി.സിയെ ഈ നിലയിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mass dismissal in KSRTC again ; HC order to Dismiss all M Panel employees, Kochi, News, Trending, KSRTC, High Court of Kerala, Supreme Court of India, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?