'സര്‍ക്കാര്‍ സൗജന്യചികിത്സ നല്‍കും, കാരണം ജിഹാദിയുടെ വിത്താണ്'; ഒരു കുഞ്ഞുജീവന്‍ കാക്കാന്‍ നാടാകെ കൈകോര്‍ത്തപ്പോള്‍ വര്‍ഗീയവിഷം തുപ്പി സംഘ്പരിവാര്‍ പ്രവര്‍ത്തകന്റെ എഫ് ബി പോസ്റ്റ്

കാസര്‍കോട്: (www.kvartha.com 16.04.2019) ചൊവ്വാഴ്ച ഒരു കുഞ്ഞുജീവന്‍ കാക്കാനുള്ള പരിശ്രമത്തിലായിരുന്നു മലയാളനാട്. മനുഷ്യത്വം ഇനിയും മരവിച്ചിട്ടില്ലെന്ന് ലോകമനസാക്ഷിക്ക് മുന്നില്‍ കാണിച്ചുകൊടുത്ത് അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് അപമാനമായി മാറുകയാണ് സംഘ്പരിവാര്‍. മംഗളൂരുവില്‍ നിന്നും പിഞ്ചുകുഞ്ഞുമായി അടിയന്തിര ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരം ശ്രീചിത്രയിലേക്ക് പുറപ്പെട്ട ആംബുലന്‍സിന് ഗതാഗതം ഒരുക്കാനും മികച്ച ചികിത്സ ഉറപ്പാക്കാനും വേണ്ടി മത ജാതി രാഷ്ട്രീയ ദേശ വ്യത്യാസമില്ലാതെ മനുഷ്യരെല്ലാം കൈകോര്‍ത്തപ്പോള്‍ ഫെയ്‌സ്ബുക്കില്‍ വര്‍ഗീയവിഷം തുപ്പുന്ന പോസ്റ്റ് ഇടുകയായിരുന്നു സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍.

ബിനില്‍ സോമസുന്ദരം എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് കേട്ടാലറക്കുന്ന വര്‍ഗീയവിഷം തുപ്പുന്നത്. സര്‍ക്കാര്‍ സൗജന്യചികിത്സ നല്‍കുന്നത് ജിഹാദിയുടെ വിത്തായത് കൊണ്ടാണെന്നായിരുന്നു പരാമര്‍ശം. 'കെഎല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായി കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ''സാനിയ - മിത്താഹ്'' ദമ്പതികളുടേതാണ്... ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും, കാരണം ന്യൂനപക്ഷ (ജിഹാദിയുടെ) വിത്താണ്!!!' എന്നായിരുന്നു സംഘപ്രവര്‍ത്തകന്റെ പോസ്റ്റ്.

വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചിരിക്കുകയാണ്. അതേസമയം തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്യപ്പെട്ടതായി സംശയിക്കുന്നു എന്ന് പറഞ്ഞുള്ള ഒരു പോസ്റ്റും രാത്രിയോടെ ഈ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.



ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് മംഗളൂരുവില്‍ നിന്നും കാസര്‍കോട് വിദ്യാനഗറിലെ നിഷ്ത്താഹ് -  ഷാനിയ ദമ്പതികളുടെ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. ആദ്യം ശ്രീചിത്രയില്‍ കൊണ്ടുപോകാനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് ആരോഗ്യമന്ത്രി ഇടപെട്ട് കൊച്ചി അമൃതയില്‍ സജ്ജീകരണമൊരുക്കുകയായിരുന്നു. കുട്ടിയുടെ ചികിത്സയുടെ പൂര്‍ണ ചെലവും സംസ്ഥാനസര്‍ക്കാര്‍ വഹിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

അതിനിടെ ദൗത്യം പൂര്‍ത്തിയാക്കിയ ആംബുലന്‍സ് ഡ്രൈവര്‍ ഹസനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. നിങ്ങളാണെന്റെ ഹീറോ എന്നായിരുന്നു നടന്‍ നിവിന്‍ പോളി പറഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Kerala, Facebook, Social Network, Ambulance, Patient, Communal venom in Sangparivar activist's FB Post 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?