റെയില്‍വേ ബുക്കിങ്ങ് സൗകര്യവുമായി കണ്‍ഫേം ടിക്കറ്റ്
കൊച്ചി: (www.kvartha.com 17.04.2019) ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നിന്നുള്ള തീവണ്ടിയാത്രക്കാരെ ലക്ഷ്യമിട്ട് ബഹുഭാഷാ റെയില്‍വേ ബുക്കിംഗ് ആപ്പായ കണ്‍ഫേംടിക്കറ്റ് (Confirm tkt) മലയാളമുള്‍പ്പെടെ ഏഴ് ഭാഷകളിലേയ്ക്കു കൂടി സേവനം വ്യാപിപ്പിച്ചു. ഇംഗ്ലീഷിനു പുറമെ ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ബംഗാളി എന്നീ ഭാഷകളില്‍ക്കൂടി സേവനമാരംഭിച്ചതോടെ കണ്‍ഫേംടിക്കറ്റ് ആപ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 1.8% വര്‍ധനയുണ്ടായാതായും വരും മാസങ്ങളില്‍ വന്‍വര്‍ധന പ്രതീക്ഷിക്കുന്നതായും കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ 75%വും പ്രാദേശികഭാഷയിലാണെന്നതു കണക്കിലെടുത്താണ് പുതിയ നീക്കം. ഇന്ത്യയില്‍ പ്രാദേശികഭാഷകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 2021ഓടെ 53.6 കോടിയാകുമെന്ന് കെപിഎംജിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ത്തന്നെ കമ്പനിയുടെ ഉപയോക്താക്കളില്‍ 50%ത്തിലേറെയും വന്‍നഗരങ്ങള്‍ക്കു പുറത്തുള്ളവരാണെന്ന് കണ്‍ഫേംടിക്കറ്റ് സഹസ്ഥാപകനും സിഇഒയുമായ ദിനേശ് കുമാര്‍ കോത പറഞ്ഞു. വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകളുടെ സാധ്യത പ്രവചിക്കുന്ന മറ്റ് ആപ്പുകളിലില്ലാത്ത സവിശേഷ സേവനമുള്‍പ്പെടുന്ന ജനപ്രിയ ആപ്പാണ് കണ്‍ഫേംടിക്കറ്റ് (Confirm tkt).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kochi, Indian Railway, Railway, Ticket, Book, Train, Passengers, Mobile, Technology, Business, Railway booking facility introduced confirm ticket.

Powered by Info News For You

Comments
Post a Comment