ബ്രിട്ടീഷ് പൗരത്വവാദം ഫലം കണ്ടില്ല; അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു
അമേഠി: (www.kvartha.com 22.04.2019) ഏറെ നാടകീയതയ്‌ക്കൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠി പാര്‍ലമെന്റ് മണ്ഡലത്തില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും പത്രിക സ്വീകരിക്കാന്‍ പാടില്ലെന്നുമുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ ആക്ഷേപമാണ് ഇതോടെ വിഫലമായത്. ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആക്ഷേപത്തെ തുടര്‍ന്ന് രാഹുലിന്റെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന മാറ്റിവയ്ക്കുകയായിരുന്നു.
ഒടുവില്‍ രാഹുലിന്റെ പൗരത്വം സംബന്ധിച്ച രേഖകള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കെ.സി കൗശിക് വരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ചതോടെയാണ് എതിര്‍പ്പ് തള്ളി പത്രിക സ്വീകരിച്ചത്. രാഹുല്‍ ഗാന്ധി ഇന്ത്യയിലാണ് ജനിച്ചതെന്നും അദ്ദേഹത്തിന് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉണ്ടെന്നും അഭിഭാഷകന്‍ അറിയിച്ചു. മറ്റേതെങ്കിലും രാജ്യത്ത് അദ്ദേഹം പൗരത്വം എടുത്തിട്ടില്ല. രാഹുലിന്റെ പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി കാര്‍ഡ്, ആദായ നികുതി എന്നിവയെല്ലാം ഇന്ത്യയിലാണെന്നും അഭിഭാഷകന്‍ ബോധ്യപ്പെടുത്തി.
അതേസമയം ആക്ഷേപത്തില്‍ പറയുന്ന രാഹുല്‍ വിന്‍സി ആരാണെന്നും എവിടെ നിന്ന് വന്നതാണെന്നും അറിയില്ല. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് 1995ല്‍ എം.ഫില്‍ എടുത്തിട്ടുണ്ട്. ആ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും വരണാധികാരിക്ക് സമര്‍പ്പിച്ചതായി അഭിഭാഷകന്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rahul Gandhi's nomination papers from Amethi accepted, News, Politics, Trending, Lok Sabha, Election, Rahul Gandhi, Congress, National.

Powered by Info News For You

Comments
Post a Comment