ഫാനി ചുഴലിക്കാറ്റ്; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ടൂറിസം മേഖലയ്ക്ക് തിരിച്ചടി
തിരുവനന്തപുരം: (www.kvartha.com 27.04.2019) തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കു സമീപം രൂപപ്പെടുന്ന ന്യൂനമര്‍ദം ഫാനി ചുഴലിക്കാറ്റായി 30 ന് ആന്ധ്ര - തമിഴ്‌നാട് തീരത്തെത്തും. ഇതേതുടര്‍ന്ന് കേരളത്തില്‍ ഞായറാഴ്ച മുതല്‍ 30 വരെ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോയവര്‍ ഞായറാഴ്ചയ്ക്കുള്ളില്‍ തിരിച്ചെത്തണമെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
തെക്കുകിഴക്കന്‍ ശ്രീലങ്കയോടു ചേര്‍ന്നുള്ള കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായിക്കഴിഞ്ഞു. ശനിയാഴ്ച വൈകിട്ടോടെ ചുഴലിക്കാറ്റാകും. മണിക്കൂറില്‍ 90-115 കിലോമീറ്റര്‍ വേഗമുണ്ടാകുമെന്നാണു നിഗമനം. വേഗവും കര തൊടാനുള്ള സാധ്യതയും ഞായറാഴ്ചയ്ക്കകം കൂടുതല്‍ വ്യക്തമാകും. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇടിയോടു കൂടി കനത്ത മഴയും കാറ്റുമുണ്ടാകും.
ഞായറാഴ്ചയും തിങ്കളാഴ്ചയും കേരളത്തില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. അതിനാല്‍ രണ്ടുദിവസങ്ങളില്‍ സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ ചിലയിടങ്ങളില്‍ 29, 30 തീയതികളില്‍ ശക്തമായ മഴയുണ്ടായേക്കും. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ 29-ന് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 30-ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി ഏഴുമണിമുതല്‍ രാവിലെ ഏഴുമണിവരെ മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ഥിച്ചു.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്തിന്റെ കിഴക്കും അതിനോടുചേര്‍ന്നുള്ള തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കേരളതീരത്തും മീന്‍പിടിക്കാന്‍ പോകരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഴക്കടലില്‍ മീന്‍പിടിക്കാന്‍ പോകുന്നവര്‍ ഞായറാഴ്ചയ്ക്കു മുന്‍പ് തിരിച്ചെത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേതന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ന്യൂനമര്‍ദത്തെ തുടര്‍ന്നുള്ള മുന്നറിയിപ്പ് മൂന്നാറിലെ ടൂറിസം മേഖലയ്ക്കു വീണ്ടും തിരിച്ചടിയായി. മധ്യവേനല്‍ അവധിക്കാലമായ ഏപ്രില്‍, മേയ് മാസങ്ങളിലാണ് മൂന്നാറിലേക്ക് ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആയിരുന്നതിനാല്‍ ഈ മാസം ടൂറിസ്റ്റുകളുടെ എണ്ണം കുറവായിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെ മേഖല പ്രതീക്ഷയിലായെങ്കിലും തൊട്ടുപിന്നാലെ ന്യൂനമര്‍ദ മുന്നറിയിപ്പ് മൂലം മലയോര മേഖലകളിലേക്ക് യാത്ര പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം വന്നു. ഇതോടെ ഹോട്ടലുകളില്‍ മുന്‍കൂര്‍ ബുക്കിങ്ങുകളുടെ റദ്ദാക്കല്‍ തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Yellow alert issued in 4 Kerala districts on April 29 as IMD predicts heavy rain, Thiruvananthapuram, News, Rain, Warning, Trending, Kerala.

Powered by Info News For You

Comments
Post a Comment