കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു; ട്വിറ്ററില്‍ നിന്ന് കോണ്‍ഗ്രസ് വക്താവ് എന്ന വിശേഷണവും നീക്കി


ന്യൂഡെല്‍ഹി: (www.kvartha.com 19.04.2019) കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു. പാര്‍ട്ടി പദവികളും പ്രാഥമിക അംഗത്വവും രാജി വച്ച പ്രിയങ്ക ചതുര്‍വേദി രാജി കത്ത് നേതൃത്വത്തിന് കൈമാറി. അതേസമയം ട്വിറ്ററില്‍ നിന്ന് കോണ്‍ഗ്രസ് വക്താവ് എന്ന വിശേഷണം വ്യാഴാഴ്ച തന്നെ അവര്‍ ഒഴിവാക്കിയിരുന്നു.

തന്നോട് മോശമായി പെരുമാറിയ നേതാക്കളെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിലുള്ള അതൃപ്തിയറിയിച്ചാണ് പ്രിയങ്കയുടെ രാജി. പാര്‍ട്ടിക്ക് വേണ്ടി ഒഴുക്കിയ വിയര്‍പ്പിന്റെയും രക്തത്തിന്റെയും കണക്ക് പറഞ്ഞ് അവരെ തിരിച്ചെടുത്തതില്‍ കടുത്ത ദുഃഖമുണ്ടെന്ന് പ്രിയങ്ക കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.

Congress spokesperson Priyanka Chaturvedi resigns from Congress, New Delhi, Congress, Resignation, Politics, Lok Sabha, Election, Trending, Twitter, Allegation, National, Video

പാര്‍ട്ടിക്ക് വേണ്ടി താന്‍ നിരവധി വിമര്‍ശനങ്ങളും അപമാനങ്ങളും നേരിട്ടിട്ടുണ്ട്. പക്ഷെ, തന്നെ ഭീഷണിപ്പെടുത്തിയവരെ മാറ്റി നിര്‍ത്താന്‍ പോലും പാര്‍ട്ടി തയ്യാറാകുന്നില്ലെന്നത് സങ്കടകരമാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചിരുന്നു. സൈബറിടത്തില്‍ കോണ്‍ഗ്രസിന്റെ പെണ്‍പുലിയായിരുന്നു പ്രിയങ്ക ചതുര്‍വേദി. അതേസമയം തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള പ്രിയങ്കയുടെ രാജി കോണ്‍ഗ്രസിന് വലിയ ആഘാതം തന്നെയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Congress spokesperson Priyanka Chaturvedi resigns from Congress, New Delhi, Congress, Resignation, Politics, Lok Sabha, Election, Trending, Twitter, Allegation, National, Video.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?