ഇടുക്കി ഡാമിന്റെ സംരക്ഷണത്തിന് വേണ്ടി കല്ലേലി കാവില്‍ കുറവന്‍ കുറത്തി മല പൂജ

കോന്നി: (www.kvartha.com 21.04.2019) ഇടുക്കി ഡാം പണിതിരിക്കുന്ന കുറവന്‍ കുറത്തി മലകളുടെ സംരക്ഷണത്തിന് വേണ്ടി കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ പ്രകൃതി സംരക്ഷണ പൂജകള്‍ നടക്കും. കാവിലെ പത്താമുദയ മഹോല്‍സവത്തിന്റെ ഭാഗമായി എട്ടാം ഉല്‍സവ ദിനമായ നാളെ രാവിലെ 8.30 നാണ് കുറവന്‍ കുറത്തി മല പൂജ നടക്കുന്നത്.

കാവിലെ ഭാരത പൂം കുറവന്‍ ഭാരത പൂം കുറത്തി മനയിലാണ് പൂജകള്‍. 999 മലകള്‍ക്ക് വേണ്ടി പൂജയും വഴിപാടും ഉള്ള ഏക കാനന വിശ്വാസ കേന്ദ്രമാണ് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്. 839 മീറ്റര്‍ ഉയരമുള്ള കുറവന്‍ മലയെയും, 925 മീറ്റര്‍ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തില്‍ പെരിയാറിന് കുറുകെയാണ് ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. 1932 ല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ ജെ ജോണ്‍ ഇടുക്കിയിലെ ഘോരവനങ്ങളില്‍ നായാട്ടിന് എത്തിയതോടെയാണ് ഇടുക്കിയെ കണ്ടെത്തുന്നത്.

നായാട്ടിനിടയില്‍ കൊലുമ്പന്‍ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടര്‍ന്നുള്ള യാത്രയ്ക്ക് വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പന്‍ കുറവന്‍ കുറത്തി മലയിടുക്ക് കാണിച്ചുകൊടുത്തു. മലകള്‍ക്കിടയിലൂടെ ഒഴുകിയ പെരിയാര്‍ ജോണിനെ ആകര്‍ഷിച്ചു. ഇവിടെ അണകെട്ടിയാല്‍ വൈദ്യുതോല്പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് ജോണിനു തോന്നി. പിന്നീട് ജോണ്‍ എന്‍ജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് തിരുവിതാംകൂര്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പാറയിടുക്കിന്റെ സാന്നിധ്യവും മര്‍ദ്ദവും ശക്തിയുമെല്ലാം പ്രകൃതിയില്‍ അധിഷ്ഠിതമാണ്.

ഇടുക്കി ഡാം പണിതിരിക്കുന്ന കുറവന്‍ കുറത്തി മലകളുടെ നിലനില്‍പ്പിനും സംരക്ഷണത്തിനും വേണ്ടി ദിനവും പൂജയും വഴിപാടും ഉള്ള കാവാണ് കല്ലേലി കാവ്. ഇവിടെ ഭാരത പൂം കുറവന്‍ കുറത്തി പ്രതിഷ്ഠ ഉണ്ട്. ഏപ്രില്‍ 24 നാണ് പത്താമുദയ മഹോല്‍സവവും കല്ലേലി ആദിത്യ പൊങ്കാലയും മലയ്ക്ക് പടേനി അച്ചന്‍ കോവില്‍ നദിയില്‍ കല്ലേലി വിളക്ക് തെളിച്ചൊഴുക്കലും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)  

Keywords: Kerala, News, Idukki, Dam, Protection, Religion, Idukki Dam protection kallelikave pooja.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?