രാഹുലിനെ പ്രതിരോധിക്കാന്‍ ഇടതിന്റെ അടവ്; കര്‍ഷകമാര്‍ച്ചിനൊരുങ്ങി വയനാട്

കല്‍പ്പറ്റ: (www.kvartha.com 12.04.2019) വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ എല്‍ഡിഎഫിന്റെ കര്‍ഷകമാര്‍ച്ച്. പുല്‍പ്പളളിയില്‍ ഇടതു മുന്നണിയിലെ വിവിധ കര്‍ഷക സംഘടനകള്‍ വെള്ളിയാഴ്ച്ച കര്‍ഷക പാര്‍ലമെന്റും കര്‍ഷക മാര്‍ച്ചും നടത്തും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം അശോക് ധാവ്‌ളെ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി സായ്‌നാഥ് തുടങ്ങിയവര്‍ കര്‍ഷക പാര്‍ലമെന്റില്‍ പങ്കെടുക്കും. തുടര്‍ന്ന് പുല്‍പ്പള്ളിയെ ചെമ്പട്ടണിയിച്ച് കര്‍ഷക മാര്‍ച്ചും നടക്കും.


കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണം കോണ്‍ഗ്രസിന്റെ ഉദാരവല്‍ക്കരണ നയങ്ങളാണെന്നാരോപിച്ചുള്ള പ്രമേയവും കര്‍ഷക പാര്‍ലമെന്റില്‍ പാസാക്കും. ഉദാരവത്കരണ നയങ്ങളെ തുടര്‍ന്ന് വയനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വീടുകളിലെത്തി രാഹുല്‍ ഗാന്ധി മാപ്പ് പറയുമോ എന്നാണ് കോണ്‍ഗ്രസിനോടുള്ള ഇടതുമുന്നണിയുടെ ചോദ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Trending, Election, Wayanad, Rahul Gandhi, Congress, CPM, Farmers, March, Farmers March in Wayanad to Resist Rahul Wave. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?