വെള്ളം കിട്ടാതെ ശബരിമല; പമ്പയിലെ ജലക്ഷാമം പരിഹരിക്കാന്‍ ഡാമുകള്‍ തുറക്കണമെന്ന് ഹൈക്കോടതി
കൊച്ചി: (www.kvartha.com 10.04.2019) വേനല്‍ കനത്തതോടെ വരള്‍ച്ച രൂക്ഷമായി. ശബരിമല സ്ഥിതി ചെയ്യുന്ന പമ്പയിലെ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഇത് പരിഹരിക്കാന്‍ ഡാമുകള്‍ തുറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ശബരിഗിരി ജല വൈദ്യുത പദ്ധതിയിലുള്‍പ്പെട്ട കള്ളാര്‍, കക്കി ഡാമുകളില്‍ നിന്ന് ആവശ്യത്തിന് വെള്ളം തുറന്നുവിടാനാണ് ഹൈക്കോടതി നിര്‍ദ്ദേശം.
Keywords: HC ordered to open dams in Pamba, Kochi, News, Kerala, Sabarimala, Sabarimala Temple, Religion, High Court.
വെള്ളം തുറന്നുവിടാന്‍ സര്‍ക്കാരിനും പത്തനംതിട്ട ജില്ല ഭരണകൂടത്തിനും കെഎസ്ഇബിക്കും നിര്‍ദ്ദേശം നല്‍കണമെന്ന് വ്യക്തമാക്കി ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ എം മനോജ് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. മാസപൂജയ്ക്കും വിഷു ഉത്സവത്തിനുമായി ഏപ്രില്‍ 10ന് നട തുറക്കുന്ന സാഹചര്യത്തിലാണ് അടിയന്തിര നടപടി.
ഡാമുകള്‍ തുറക്കുമ്പോള്‍ പമ്പയിലും പരിസരങ്ങളിലും മാത്രമല്ല, പുഴയൊഴുകിയെത്തുന്ന സ്ഥലങ്ങളിലൊക്കെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇതിനുള്ള നടപടികള്‍ പത്തനംതിട്ട ജില്ല കളക്ടര്‍ ഏകോപിപ്പിക്കണമെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സ്‌പെഷ്യല്‍ കമ്മിഷണര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കൊച്ചു പമ്പയിലെ തടയണയില്‍ നിന്ന് വെള്ളം തുറന്നുവിട്ടാല്‍ പമ്പയില്‍ കെട്ടിക്കിടക്കുന്ന മലിനജലം ഒഴുകിപ്പോകും. വാട്ടര്‍ അതോറിറ്റിക്ക് പമ്പയില്‍ നിന്ന് വെള്ളമെടുക്കാനും കഴിയും. പമ്പയെ ശുചീകരിക്കാന്‍ ഡാം തുറന്നുവിടുന്നതിന് ഡാം സുരക്ഷാ അതോറിറ്റിയുമായി ആലോചിച്ച് നടപടിയെടുക്കാന്‍ 2016 ല്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ശബരിഗിരി പദ്ധതിയിലുള്‍പ്പെട്ട ഡാമുകളുടെ കൈകാര്യച്ചുമതല കെഎസ്ഇബിക്കാണ്. ഇറിഗേഷന്‍ വകുപ്പിന്റെയും മറ്റും അപേക്ഷകള്‍ കണക്കിലെടുത്ത് കെഎസ്ഇബി ഡാമുകളിലെ ജലം തുറന്നുവിടാറുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ഡാമുകള്‍ തുറക്കുമ്പോള്‍ പമ്പയിലും പരിസരങ്ങളിലും മാത്രമല്ല, പുഴയൊഴുകിയെത്തുന്ന സ്ഥലങ്ങളിലൊക്കെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇതിനുള്ള നടപടികള്‍ പത്തനംതിട്ട ജില്ല കളക്ടര്‍ ഏകോപിപ്പിക്കണമെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സ്‌പെഷ്യല്‍ കമ്മിഷണര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കൊച്ചു പമ്പയിലെ തടയണയില്‍ നിന്ന് വെള്ളം തുറന്നുവിട്ടാല്‍ പമ്പയില്‍ കെട്ടിക്കിടക്കുന്ന മലിനജലം ഒഴുകിപ്പോകും. വാട്ടര്‍ അതോറിറ്റിക്ക് പമ്പയില്‍ നിന്ന് വെള്ളമെടുക്കാനും കഴിയും. പമ്പയെ ശുചീകരിക്കാന്‍ ഡാം തുറന്നുവിടുന്നതിന് ഡാം സുരക്ഷാ അതോറിറ്റിയുമായി ആലോചിച്ച് നടപടിയെടുക്കാന്‍ 2016 ല്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ശബരിഗിരി പദ്ധതിയിലുള്‍പ്പെട്ട ഡാമുകളുടെ കൈകാര്യച്ചുമതല കെഎസ്ഇബിക്കാണ്. ഇറിഗേഷന്‍ വകുപ്പിന്റെയും മറ്റും അപേക്ഷകള്‍ കണക്കിലെടുത്ത് കെഎസ്ഇബി ഡാമുകളിലെ ജലം തുറന്നുവിടാറുണ്ട്.
Keywords: HC ordered to open dams in Pamba, Kochi, News, Kerala, Sabarimala, Sabarimala Temple, Religion, High Court.
Powered by Info News For You

Comments
Post a Comment