തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം; പി എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തിരുവനന്തപുരം: (www.kvartha.com 26.04.2019) തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതസ്പര്‍ദ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചു. 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ആറ്റിങ്ങലിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലാണ് ശ്രീധരന്‍പിള്ളയുടെ വിവാദ പരാമര്‍ശം. പ്രസംഗവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ പോലീസ് നേരത്തേ ശ്രീധരന്‍ പിള്ളയുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

Election Commission Sends Notice to PS Sreedharan Pillai, Thiruvananthapuram, News, BJP, NDA, Police, Controversy, Report, Lok Sabha, Election, Kerala

ആറ്റിങ്ങലില്‍ നടത്തിയ പ്രസംഗത്തില്‍ ബാലാകോട്ട് വിഷയം പ്രതിപാദിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം . സംഭവത്തെ തുടര്‍ന്ന് വി.ശിവന്‍കുട്ടി ആറ്റിങ്ങല്‍ പോലീസിലും സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു.

ശ്രീധരന്‍പിള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രീധരന്‍പിള്ളയോട് വിശദീകരണം തേടി നോട്ടീസ് അയച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Election Commission Sends Notice to PS Sreedharan Pillai, Thiruvananthapuram, News, BJP, NDA, Police, Controversy, Report, Lok Sabha, Election, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?