ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുടെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടു

കൊളംബോ: (www.kvartha.com 26.04.2019) ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുടെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടു. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇക്കാര്യം അറിയിച്ചത്. കൊളംബോയിലെ ഹോട്ടലിലെ സ്‌ഫോടനത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഹാഷിമിന് ഇന്ത്യയിലും അനുയായികള്‍ ഉള്ളതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന ഐ.എസ് കേസുമായി ബന്ധപ്പെട്ട പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ നാഷണല്‍ തൗഫിക് ജമാ അത്ത് തലവന്‍ പദ്ധതിയുമിട്ടിരുന്നു. ഇതിനിടെയാണ് ഹാഷിം കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്.

Wanted Sri Lanka radical Zahran Hashim died in hotel attack: President Sirisena, Sri Lanka, News, Trending, Terror Attack, Bomb Blast, Dead, President, World.

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് രംഗത്തെത്തിയെങ്കിലും അധികൃതര്‍ ഇക്കാര്യം മുഖവിലയ്ക്കെടുത്തിട്ടില്ല. എന്നാല്‍ ഏതെങ്കിലും തരത്തില്‍ ആക്രമണത്തില്‍ ഐഎസിന്റെ പങ്കുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച പുറത്തിറക്കിയ വീഡിയോയില്‍ ഐ.എസിനോടുള്ള തങ്ങളുടെ കൂറുപ്രഖ്യാപിച്ച് പ്രതിജ്ഞയെടുക്കുന്ന എട്ടുഭീകരരില്‍ സഹ്രാനുമുണ്ടായിരുന്നു. മറ്റ് ഏഴുപേര്‍ മുഖംമറച്ചാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതെങ്കില്‍ സഹ്രാന്‍ മുഖംമറയ്ക്കാതെയാണ് വീഡിയോയിലെത്തിയത്.

Wanted Sri Lanka radical Zahran Hashim died in hotel attack: President Sirisena, Sri Lanka, News, Trending, Terror Attack, Bomb Blast, Dead, President, World

അതേസമയം, സ്ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ മൂന്നു സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങള്‍ ശ്രീലങ്കന്‍ അധികൃതര്‍ പുറത്തുവിട്ടിരുന്നു. ഇവരുടെ പേരും മറ്റുവിവരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ പോലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഈസ്റ്റര്‍ ദിനത്തില്‍ ഹോട്ടലുകളും ക്രിസ്ത്യന്‍ പള്ളികളും കേന്ദ്രീകരിച്ച് നടന്ന സ്ഫോടനങ്ങളില്‍ 259 പേര്‍ മരിച്ചതായും അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും ബുധനാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതില്‍ 40 ഓളം വിദേശീയര്‍ ഉള്‍പ്പെട്ടതായി വിദേശകാര്യമന്ത്രാലയത്തിന്റെ സ്ഥിരീകരണമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Wanted Sri Lanka radical Zahran Hashim died in hotel attack: President Sirisena, Sri Lanka, News, Trending, Terror Attack, Bomb Blast, Dead, President, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?