ബെന്നി ബെഹന്നാന്‍ പ്രചാരണരംഗത്തേക്ക് തിരിച്ചെത്തുന്നു; ബെഹന്നാന്റെ രണ്ടാം വരവ് ഡബിള്‍ സ്‌ട്രോങ്ങാക്കാന്‍ ആന്റണിയും
ചാലക്കുടി: (www.kvartha.com 12.04.2019) ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് തിരിച്ചെത്തുന്നു. അസുഖത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തു നിന്ന് ഒരാഴ്ചയിലേറെയായി വിട്ടു നില്‍ക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച വിശ്രമ കാലാവധി പിന്നിടുന്ന ഞായറാഴ്ച മുതല്‍ വീണ്ടും പ്രചാരണ രംഗത്തിറങ്ങാനാണ് സ്ഥാനാര്‍ഥിയുടെ തീരുമാനം.
ഞായറാഴ്ച പുത്തന്‍കുരിശില്‍ നടക്കുന്ന വാഹനറാലിയില്‍ പങ്കെടുത്ത് കൊണ്ടാണ് മടങ്ങിവരവ്. എകെ ആന്റണിയും സ്ഥാനാര്‍ത്ഥിയുടെ രണ്ടാം വരവിന് ആവേശം പകരാന്‍ എത്തും.
ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ച തന്നെ കാക്കനാട്ടെ ആശുപത്രിയില്‍ നിന്ന് ബെന്നി ബെഹനാന്‍ തൃക്കാക്കരയിലെ വീട്ടിലേക്ക് മടങ്ങിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ മാസം അഞ്ചാം തീയതിയാണ് ബെന്നി ബെഹന്നാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chalakudy, Thrissur, Election, UDF, Congress, Hospital, Discharged, Trending, Benni Behannan Re-entering in to Election Campaign.
Keywords: Chalakudy, Thrissur, Election, UDF, Congress, Hospital, Discharged, Trending, Benni Behannan Re-entering in to Election Campaign.
Powered by Info News For You

Comments
Post a Comment