ഭാര്യയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതകം ചൂട് കൂടുതലായതിനാല്‍ ഭാര്യയോടൊപ്പം പുറത്ത് കിടന്നുറങ്ങുമ്പോള്‍ മുഖത്ത് ടോര്‍ച്ച് തെളിച്ചത് ചോദ്യം ചെയ്തതിന്
നാഗര്‍കോവില്‍: (www.kvartha.com 25.04.2019) ഭാര്യയുടെ മുമ്പില്‍ വച്ച് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രി നാഗര്‍കോവിലിലെ മേലമണക്കുടി ലൂര്‍ദ് മാതാ സ്ട്രീറ്റിലാണ് സംഭവം. മത്സ്യത്തൊഴിലാളിയായ വിന്‍സെന്റെ(35)നെയാണ് എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ചൂട് കൂടുതലായിരുന്നതിനാല്‍ വീടിന് പുറത്ത് ഭാര്യയോടൊപ്പം ഉറങ്ങുകയായിരുന്ന വിന്‍സെന്റിന്റെ മുഖത്ത് പ്രദേശവാസിയായ കിദിയോന്‍ ഉള്‍പ്പെടുന്ന എട്ടംഗ സംഘം ടോര്‍ച്ചടിച്ചു. ഇത് വിന്‍സെന്റ് ചോദ്യം ചെയ്തതോടെ ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് കിദിയോനും സംഘവും വിന്‍സെന്റിനെ അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപെട്ടു. ഗുരുതരമായി പരിക്കേറ്റ വിന്‍സെന്റിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Tamilnadu, Murder, Wife, Husband, Death, Husband Stabbed into Death in front of Wife.

Powered by Info News For You

Comments
Post a Comment