വി വി പാറ്റ് എണ്ണല്‍: ഒടുവില്‍ വിജയം പ്രതിപക്ഷത്തിന്; എല്ലാ നിയമസഭാ മണ്ഡലങ്ങളിലേയും അഞ്ച് വോട്ടിംഗ് യന്ത്രങ്ങളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: (www.kvartha.com 08.04.2019) ഏറെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം ഒടുവില്‍ സുപ്രീംകോടതിയില്‍ പ്രതിപക്ഷത്തിന് വിജയം. എല്ലാ നിയമസഭാ മണ്ഡലങ്ങളിലേയും അഞ്ച് വോട്ടിംഗ് യന്ത്രങ്ങളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ ആദരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
Keywords: More Paper Trail Machines To Be Used In Polls On Supreme Court's Order, New Delhi, News, Politics, Lok Sabha, Election, Trending, Supreme Court of India, Voters, National.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമല്ല വോട്ടര്‍മാര്‍ക്കും സംതൃപ്തി ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഓരോ ലോക്സഭാ മണ്ഡലത്തിലും ഉള്‍പ്പെടുന്ന എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇത് നടപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. നിലവില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഒരു യന്ത്രത്തിലെ വിവിപാറ്റ് രസീതുകള്‍ എണ്ണാനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
ഓരോ നിയമസഭ മണ്ഡലങ്ങളിലെയും 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് യോജിക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ തയ്യാറായില്ല. 50 ശതമാനം സ്ലിപ്പുകള്‍ എണ്ണി ഒത്തുനോക്കുകയാണെങ്കില്‍ ഫലപ്രഖ്യാപനം ആറു ദിവസംവരെ വൈകുമെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. പല നിയമസഭാ മണ്ഡലങ്ങളിലും നാനൂറിലേറെ പോളിങ് ബൂത്തുകളുണ്ട്. അവിടങ്ങളിലെ സ്ലിപ്പുകള്‍ എണ്ണാന്‍ എട്ടോ ഒമ്പതോ ദിവസം വേണ്ടിവന്നേക്കുമെന്നും കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ ആറുദിവസം കാത്തിരുന്നാലും 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ നിലപാട്. കമ്മിഷന്‍ പറയുന്നതുപോലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നതിന് ആറുദിവസം ആവശ്യമില്ല. ഓരോ നിയോജകമണ്ഡലത്തിലെയും ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകള്‍ എണ്ണാന്‍ ഒരാളെയാണ് നിയോഗിക്കുന്നത്.
അമ്പത് ശതമാനം സ്ലിപ്പുകള്‍ എണ്ണുകയാണെങ്കിലും അതേയാള്‍ തന്നെ ചെയ്യണമെന്ന സങ്കല്പത്തിലാണ് ശരാശരി ആറു ദിവസം വേണ്ടിവരുമെന്ന് കമ്മിഷന്‍ പറയുന്നത്. ഓരോ ബൂത്തിലും രണ്ടുപേരെ നിയോഗിച്ചാല്‍ 2.6 ദിവസംകൊണ്ട് 50 ശതമാനം സ്ലിപ്പുകള്‍ പരിശോധിക്കാം. ഇനി കമ്മിഷന്‍ പറയുന്നപോലെ ആറുദിവസം തന്നെയെടുത്താലും തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത വെച്ചുനോക്കുമ്പോള്‍ അത് ഗുരുതരമായ കാലതാമസമല്ലെന്നും പ്രതിപക്ഷകക്ഷികള്‍ പറഞ്ഞിരുന്നു.
നിലവിലെ രീതിപ്രകാരം 0.44 ശതമാനം വോട്ടുകളുടെ സ്ലിപ്പുകള്‍ മാത്രമേ എണ്ണുന്നുള്ളൂവെന്നും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ടി.ഡി.പി. നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ആറു ദേശീയ പാര്‍ട്ടികളുടെയും 15 പ്രദേശിക പാര്‍ട്ടികളുടെയും നേതാക്കളാണ് ഹര്‍ജി നല്‍കിയത്.
എന്താണു വിവിപാറ്റ്?
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ (ഇവിഎം) വിവിപാറ്റ് യന്ത്രം ഘടിപ്പിക്കുന്നതോടെ ഓരോ വോട്ടര്‍ക്കും ആര്‍ക്കാണു വോട്ട് ചെയ്തതെന്നു കൂടുതല്‍ വ്യക്തമാകും. വോട്ടെണ്ണല്‍ സമയത്ത് ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒരു പോളിങ്ങ് ബൂത്തിലെ വിവിപാറ്റ് രസീതുകളും പോള്‍ ചെയ്യപ്പെട്ട വോട്ടുകളും സാംപിള്‍ എന്ന തരത്തില്‍ ഒത്തുനോക്കാനാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.
വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രെയില്‍ (വിവിപാറ്റ്) സംവിധാനം ഇങ്ങനെ:
*വോട്ടിങ് കംപാര്‍ട്‌മെന്റിനുള്ളില്‍ കയറുന്ന വോട്ടറിനു മുന്നില്‍ ഇത്തവണ രണ്ട് യന്ത്രങ്ങളുണ്ടാവും; ബാലറ്റ് യൂണിറ്റും, വിവിപാറ്റ് യന്ത്രവും
* ബാലറ്റ് യൂണിറ്റില്‍ പച്ച നിറത്തില്‍ ലൈറ്റ് തെളിഞ്ഞാല്‍ വോട്ടര്‍ക്കു സ്വന്തം സ്ഥാനാര്‍ഥിക്കോ നോട്ടയ്‌ക്കോ വോട്ട് ചെയ്യാം. അതിനു നേരെയുള്ള ബട്ടണ്‍ അമര്‍ത്തുന്ന ഉടന്‍ ആ നിരയില്‍ ചുവപ്പ് നിറത്തിലുള്ള ലൈറ്റ് തെളിയും.
*തുടര്‍ന്ന് വിവിപാറ്റ് യന്ത്രത്തിനുള്ളില്‍ ഒരു രസീത് വരും. ആ രസീതില്‍ വോട്ടര്‍ ആര്‍ക്കു വോട്ട് നല്‍കിയോ, ആ സ്ഥാനാര്‍ഥിയുടെ പേര്, ക്രമനമ്പര്‍, ചിഹ്നം എന്നിവയുണ്ടാകും.
*ഏഴു സെക്കന്‍ഡു വരെ ആ രസീത് കാണാം. തുടര്‍ന്ന് വിവിപാറ്റ് യന്ത്രത്തിനുള്ളിലെ പെട്ടിയിലേക്ക് അത് വീഴും. ആ രസീത് വോട്ടറിനു കൈവശം ലഭിക്കില്ല.
*അതിനു ശേഷം അഞ്ച് സെക്കന്‍ഡ് പൂര്‍ത്തിയാവുമ്പോള്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫിസറിന്റെ പക്കലുള്ള കണ്‍ട്രോള്‍ യൂണിറ്റില്‍ ബീപ് ശബ്ദം കേള്‍ക്കും. അതിനു ശേഷമേ വോട്ടര്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ.
വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ പേരല്ല വിവിപാറ്റ് രസീതില്‍ കണ്ടതെന്നു പരാതിയുണ്ടെങ്കില്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫിസറിനെ വിവരം അറിയിക്കാം. തുടര്‍ന്നു അദ്ദേഹം പരാതി ശരിയല്ലെങ്കിലുള്ള ശിക്ഷയെ കുറിച്ചു വോട്ടര്‍ക്കു പറഞ്ഞു കൊടുക്കും. പരാതിയുമായി മുന്നോട്ട് പോകാമെന്നാണെങ്കില്‍ വീണ്ടും വോട്ട് ചെയ്യാന്‍ അവസരം നല്‍കുകയും ചെയ്യും. ഇത്തവണ വോട്ട് ചെയ്യുമ്പോള്‍ പ്രിസൈഡിങ് ഓഫിസറും പോളിങ് എജന്റുമാരും സാക്ഷികളാകും.
വോട്ട് ചെയ്തത് ആര്‍ക്കാണോ അതേയാളുടെ പേരില്‍ ഉള്ള രസീതാണു വിവിപാറ്റില്‍ കാണിക്കുന്നതെങ്കില്‍, പരാതി തെറ്റാണെന്നു വരും. തെറ്റായ പരാതി നല്‍കുന്നവര്‍ക്ക് ആറു മാസം തടവും 1000 രൂപ പിഴയുമാണു ശിക്ഷ. എന്നാല്‍, തെറ്റായ സ്ഥാനാര്‍ഥിയുടെ പേരാണു രസീതില്‍ വരുന്നതെങ്കില്‍, പരാതി ശരിയാണെന്നു വരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ഓരോ നിയമസഭ മണ്ഡലങ്ങളിലെയും 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് യോജിക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ തയ്യാറായില്ല. 50 ശതമാനം സ്ലിപ്പുകള്‍ എണ്ണി ഒത്തുനോക്കുകയാണെങ്കില്‍ ഫലപ്രഖ്യാപനം ആറു ദിവസംവരെ വൈകുമെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. പല നിയമസഭാ മണ്ഡലങ്ങളിലും നാനൂറിലേറെ പോളിങ് ബൂത്തുകളുണ്ട്. അവിടങ്ങളിലെ സ്ലിപ്പുകള്‍ എണ്ണാന്‍ എട്ടോ ഒമ്പതോ ദിവസം വേണ്ടിവന്നേക്കുമെന്നും കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ ആറുദിവസം കാത്തിരുന്നാലും 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ നിലപാട്. കമ്മിഷന്‍ പറയുന്നതുപോലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നതിന് ആറുദിവസം ആവശ്യമില്ല. ഓരോ നിയോജകമണ്ഡലത്തിലെയും ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകള്‍ എണ്ണാന്‍ ഒരാളെയാണ് നിയോഗിക്കുന്നത്.
അമ്പത് ശതമാനം സ്ലിപ്പുകള്‍ എണ്ണുകയാണെങ്കിലും അതേയാള്‍ തന്നെ ചെയ്യണമെന്ന സങ്കല്പത്തിലാണ് ശരാശരി ആറു ദിവസം വേണ്ടിവരുമെന്ന് കമ്മിഷന്‍ പറയുന്നത്. ഓരോ ബൂത്തിലും രണ്ടുപേരെ നിയോഗിച്ചാല്‍ 2.6 ദിവസംകൊണ്ട് 50 ശതമാനം സ്ലിപ്പുകള്‍ പരിശോധിക്കാം. ഇനി കമ്മിഷന്‍ പറയുന്നപോലെ ആറുദിവസം തന്നെയെടുത്താലും തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത വെച്ചുനോക്കുമ്പോള്‍ അത് ഗുരുതരമായ കാലതാമസമല്ലെന്നും പ്രതിപക്ഷകക്ഷികള്‍ പറഞ്ഞിരുന്നു.
നിലവിലെ രീതിപ്രകാരം 0.44 ശതമാനം വോട്ടുകളുടെ സ്ലിപ്പുകള്‍ മാത്രമേ എണ്ണുന്നുള്ളൂവെന്നും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ടി.ഡി.പി. നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ആറു ദേശീയ പാര്‍ട്ടികളുടെയും 15 പ്രദേശിക പാര്‍ട്ടികളുടെയും നേതാക്കളാണ് ഹര്‍ജി നല്‍കിയത്.
എന്താണു വിവിപാറ്റ്?
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ (ഇവിഎം) വിവിപാറ്റ് യന്ത്രം ഘടിപ്പിക്കുന്നതോടെ ഓരോ വോട്ടര്‍ക്കും ആര്‍ക്കാണു വോട്ട് ചെയ്തതെന്നു കൂടുതല്‍ വ്യക്തമാകും. വോട്ടെണ്ണല്‍ സമയത്ത് ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒരു പോളിങ്ങ് ബൂത്തിലെ വിവിപാറ്റ് രസീതുകളും പോള്‍ ചെയ്യപ്പെട്ട വോട്ടുകളും സാംപിള്‍ എന്ന തരത്തില്‍ ഒത്തുനോക്കാനാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.
വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രെയില്‍ (വിവിപാറ്റ്) സംവിധാനം ഇങ്ങനെ:
*വോട്ടിങ് കംപാര്‍ട്‌മെന്റിനുള്ളില്‍ കയറുന്ന വോട്ടറിനു മുന്നില്‍ ഇത്തവണ രണ്ട് യന്ത്രങ്ങളുണ്ടാവും; ബാലറ്റ് യൂണിറ്റും, വിവിപാറ്റ് യന്ത്രവും
* ബാലറ്റ് യൂണിറ്റില്‍ പച്ച നിറത്തില്‍ ലൈറ്റ് തെളിഞ്ഞാല്‍ വോട്ടര്‍ക്കു സ്വന്തം സ്ഥാനാര്‍ഥിക്കോ നോട്ടയ്‌ക്കോ വോട്ട് ചെയ്യാം. അതിനു നേരെയുള്ള ബട്ടണ്‍ അമര്‍ത്തുന്ന ഉടന്‍ ആ നിരയില്‍ ചുവപ്പ് നിറത്തിലുള്ള ലൈറ്റ് തെളിയും.
*തുടര്‍ന്ന് വിവിപാറ്റ് യന്ത്രത്തിനുള്ളില്‍ ഒരു രസീത് വരും. ആ രസീതില്‍ വോട്ടര്‍ ആര്‍ക്കു വോട്ട് നല്‍കിയോ, ആ സ്ഥാനാര്‍ഥിയുടെ പേര്, ക്രമനമ്പര്‍, ചിഹ്നം എന്നിവയുണ്ടാകും.
*ഏഴു സെക്കന്‍ഡു വരെ ആ രസീത് കാണാം. തുടര്‍ന്ന് വിവിപാറ്റ് യന്ത്രത്തിനുള്ളിലെ പെട്ടിയിലേക്ക് അത് വീഴും. ആ രസീത് വോട്ടറിനു കൈവശം ലഭിക്കില്ല.
*അതിനു ശേഷം അഞ്ച് സെക്കന്‍ഡ് പൂര്‍ത്തിയാവുമ്പോള്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫിസറിന്റെ പക്കലുള്ള കണ്‍ട്രോള്‍ യൂണിറ്റില്‍ ബീപ് ശബ്ദം കേള്‍ക്കും. അതിനു ശേഷമേ വോട്ടര്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ.
വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ പേരല്ല വിവിപാറ്റ് രസീതില്‍ കണ്ടതെന്നു പരാതിയുണ്ടെങ്കില്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫിസറിനെ വിവരം അറിയിക്കാം. തുടര്‍ന്നു അദ്ദേഹം പരാതി ശരിയല്ലെങ്കിലുള്ള ശിക്ഷയെ കുറിച്ചു വോട്ടര്‍ക്കു പറഞ്ഞു കൊടുക്കും. പരാതിയുമായി മുന്നോട്ട് പോകാമെന്നാണെങ്കില്‍ വീണ്ടും വോട്ട് ചെയ്യാന്‍ അവസരം നല്‍കുകയും ചെയ്യും. ഇത്തവണ വോട്ട് ചെയ്യുമ്പോള്‍ പ്രിസൈഡിങ് ഓഫിസറും പോളിങ് എജന്റുമാരും സാക്ഷികളാകും.
വോട്ട് ചെയ്തത് ആര്‍ക്കാണോ അതേയാളുടെ പേരില്‍ ഉള്ള രസീതാണു വിവിപാറ്റില്‍ കാണിക്കുന്നതെങ്കില്‍, പരാതി തെറ്റാണെന്നു വരും. തെറ്റായ പരാതി നല്‍കുന്നവര്‍ക്ക് ആറു മാസം തടവും 1000 രൂപ പിഴയുമാണു ശിക്ഷ. എന്നാല്‍, തെറ്റായ സ്ഥാനാര്‍ഥിയുടെ പേരാണു രസീതില്‍ വരുന്നതെങ്കില്‍, പരാതി ശരിയാണെന്നു വരും.
Keywords: More Paper Trail Machines To Be Used In Polls On Supreme Court's Order, New Delhi, News, Politics, Lok Sabha, Election, Trending, Supreme Court of India, Voters, National.
Powered by Info News For You

Comments
Post a Comment