ലോക്‌സഭ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം, വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു; മുസാഫര്‍നഗറില്‍ ബുര്‍ഖ ധരിച്ചെത്തുന്നവര്‍ കള്ളവോട്ട് ചെയ്യുന്നുണ്ടെന്നും ഇവരെ പരിശോധിക്കണമെന്നും ബി ജെ പി
ഹൈദരാബാദ്: (www.kvartha.com 11.04.2019) ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 18 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രപ്രദേശങ്ങളിലുമായി 91 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 1,266 സ്ഥാനാര്‍ഥികളാണ് വോട്ടുതേടുന്നത് . ഒമ്പത് മണി വരെ 91 മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. അരുണാചല്‍ പ്രദേശ് 13.3, തെലങ്കാന 10.6, അസം 10.2, ആന്‍ഡമാന്‍ ആന്റ് നിക്കോബര്‍ 5.83 എന്നിങ്ങനെയാണ് ഒമ്പതുമണി വരെയുള്ള പോളിങ് ശതമാനം.
ആന്ധ്രയിലും (25) തെലങ്കാനയിലും (17) ഒറ്റ ഘട്ടമായാണു വോട്ടെടുപ്പ്. ആന്ധ്ര, സിക്കിം, അരുണാചല്‍ പ്രദേശ്, ഒഡീഷ (28 മണ്ഡലങ്ങള്‍) എന്നിവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളും വ്യാഴാഴ്ച നടക്കുന്നുണ്ട്. അതിനിടെ, ആന്ധ്ര പ്രദേശില്‍ വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷമുണ്ടായി. ഗുണ്ടൂരില്‍ ടിഡിപി പോളിങ് ബൂത്ത് തകര്‍ത്തു. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. അനന്തപുരില്‍ ജനസേന സ്ഥാനാര്‍ഥിയും വോട്ടിങ് യന്ത്രം തകര്‍ത്തു.
ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ എട്ട് ലോക്സഭ മണ്ഡലങ്ങളിലും ആദ്യമണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. സഹാറന്‍പുര്‍-13, മുസാഫര്‍നഗര്‍-12, മീററ്റ്-11, ബിജ്നോര്‍-11, ബാഗ്പത്-10.19, ഗാസിയാബാദ്-12, ഗൗതംബുദ്ധനഗര്‍-10.7 എന്നിങ്ങനെയാണ് പോളിങ് ശതമാനം. അതിനിടെ മുസാഫര്‍നഗറില്‍ കള്ളവോട്ട് നടക്കുന്നതായി ആരോപിച്ച് ബി.ജെ.പി. രംഗത്തെത്തി. ബുര്‍ഖ ധരിച്ചെത്തുന്നവര്‍ കള്ളവോട്ട് ചെയ്യുന്നുണ്ടെന്നും ഇവരെ പരിശോധിക്കണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം.
നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടക്കുന്ന ആന്ധ്രപ്രദേശിലും ആദ്യമണിക്കൂറുകളില്‍ നിരവധിപേര്‍ വോട്ട് രേഖപ്പെടുത്തി. സംഘര്‍ഷസാധ്യതകള്‍ കണക്കിലെടുത്ത് പലയിടത്തും കര്‍ശന സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ഗുണ്ടൂരില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ടി.ഡി.പി. പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഗുട്ടിയിലെ പോളിങ് ബൂത്തില്‍ ജനസേന പാര്‍ട്ടി സ്ഥാനാര്‍ഥി വോട്ടിങ് യന്ത്രം നിലത്തെറിഞ്ഞു തകര്‍ത്തു. ജനസേന സ്ഥാനാര്‍ഥിയായ മധുസൂദന്‍ ഗുപ്തയാണ് അക്രമം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ജഗ്‌മോഹന്‍ റെഡ്ഡി, ആസാദുദ്ദീന്‍ ഒവൈസി, ഹരീഷ് റാവത്ത്, തുടങ്ങിയ രാഷ്ട്രീയനേതാക്കള്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Phase 1 Lok Sabha Elections 2019: Live Updates From Key States - UP, Bihar, West Bengal, Andhra Pradesh, Hyderabad, News, Politics, Lok Sabha, Election, Trending, Congress, BJP, National.
ആന്ധ്രയിലും (25) തെലങ്കാനയിലും (17) ഒറ്റ ഘട്ടമായാണു വോട്ടെടുപ്പ്. ആന്ധ്ര, സിക്കിം, അരുണാചല്‍ പ്രദേശ്, ഒഡീഷ (28 മണ്ഡലങ്ങള്‍) എന്നിവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളും വ്യാഴാഴ്ച നടക്കുന്നുണ്ട്. അതിനിടെ, ആന്ധ്ര പ്രദേശില്‍ വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷമുണ്ടായി. ഗുണ്ടൂരില്‍ ടിഡിപി പോളിങ് ബൂത്ത് തകര്‍ത്തു. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. അനന്തപുരില്‍ ജനസേന സ്ഥാനാര്‍ഥിയും വോട്ടിങ് യന്ത്രം തകര്‍ത്തു.
ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ എട്ട് ലോക്സഭ മണ്ഡലങ്ങളിലും ആദ്യമണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. സഹാറന്‍പുര്‍-13, മുസാഫര്‍നഗര്‍-12, മീററ്റ്-11, ബിജ്നോര്‍-11, ബാഗ്പത്-10.19, ഗാസിയാബാദ്-12, ഗൗതംബുദ്ധനഗര്‍-10.7 എന്നിങ്ങനെയാണ് പോളിങ് ശതമാനം. അതിനിടെ മുസാഫര്‍നഗറില്‍ കള്ളവോട്ട് നടക്കുന്നതായി ആരോപിച്ച് ബി.ജെ.പി. രംഗത്തെത്തി. ബുര്‍ഖ ധരിച്ചെത്തുന്നവര്‍ കള്ളവോട്ട് ചെയ്യുന്നുണ്ടെന്നും ഇവരെ പരിശോധിക്കണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം.
നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടക്കുന്ന ആന്ധ്രപ്രദേശിലും ആദ്യമണിക്കൂറുകളില്‍ നിരവധിപേര്‍ വോട്ട് രേഖപ്പെടുത്തി. സംഘര്‍ഷസാധ്യതകള്‍ കണക്കിലെടുത്ത് പലയിടത്തും കര്‍ശന സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ഗുണ്ടൂരില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ടി.ഡി.പി. പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഗുട്ടിയിലെ പോളിങ് ബൂത്തില്‍ ജനസേന പാര്‍ട്ടി സ്ഥാനാര്‍ഥി വോട്ടിങ് യന്ത്രം നിലത്തെറിഞ്ഞു തകര്‍ത്തു. ജനസേന സ്ഥാനാര്‍ഥിയായ മധുസൂദന്‍ ഗുപ്തയാണ് അക്രമം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ജഗ്‌മോഹന്‍ റെഡ്ഡി, ആസാദുദ്ദീന്‍ ഒവൈസി, ഹരീഷ് റാവത്ത്, തുടങ്ങിയ രാഷ്ട്രീയനേതാക്കള്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി.
Keywords: Phase 1 Lok Sabha Elections 2019: Live Updates From Key States - UP, Bihar, West Bengal, Andhra Pradesh, Hyderabad, News, Politics, Lok Sabha, Election, Trending, Congress, BJP, National.
Powered by Info News For You

Comments
Post a Comment