കിട്ടുന്ന വോട്ട് നോക്കി മാത്രം വികസനം: വിചിത്ര വാദവുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി മേനകാ ഗാന്ധി


ദേശീയം (www.evisionnews.co): തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ മുസ്ലിംകള്‍ ദുഃഖിക്കേണ്ടി വരുമെന്ന വിവാദ പ്രസ്താവനക്ക് പിന്നാലെ മറ്റൊരു വിചിത്ര നിലപാടുമായി ബിജെപി സ്ഥാനാര്‍ത്ഥി മനേകാ ഗാന്ധി. തനിക്ക് കിട്ടുന്ന വോട്ടുകളുടെ എണ്ണമനുസരിച്ചായിരിക്കും മണ്ഡലത്തിലെ വിവിധ മേഖലകളുടെ വികസനമെന്നാണ് അവരുടെ പുതിയ വാദം.

കൂടുതല്‍ വോട്ട് ചെയ്യുന്ന ഗ്രാമങ്ങളിലേക്ക് കൂടുതല്‍ വികസനം എത്തിക്കുമെന്നും തനിക്ക് ലഭിക്കുന്ന വോട്ടുകളുടെ എണ്ണം അനുസരിച്ച് എ,ബി,സി,ഡി എന്നിങ്ങനെ തരം തിരിച്ചാവും വികസന പദ്ധതികള്‍ നടപ്പിലാക്കുകയെന്നും അവര്‍ വ്യക്തമാക്കി. സുല്‍ത്താന്‍പൂരില്‍ നടത്തിയ റാലിയിലാണ് വിവാദ പ്രസ്താവന നടത്തിയത്. സുല്‍ത്താന്‍പൂരില്‍ നിന്നാണ് മനേകാ ഗാന്ധി മത്സരിക്കുന്നത്. ബിജെപിക്ക് 80 ശതമാനം വോട്ട് കിട്ടുന്ന ഗ്രാമങ്ങളെ എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും. 

60 ശതമാനം പേര്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ ബി കാറ്റഗറിയില്‍. 50 ശതമാനം വോട്ട് ലഭിക്കുന്ന ഗ്രാമങ്ങളെ സി എന്നും 30 ശതമാനവും അതിന് താഴെയുമുള്ള ഗ്രാമത്തെ ഡി എന്നും തരം തിരിച്ചാകും വികസനപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും മുന്‍ഗണനകളും നല്‍കുക. ഈ രീതി താന്‍ പിലിബിത്തില്‍ പരീക്ഷിച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?