തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; രക്ഷപ്പെടുത്താനെത്തിയ കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
അടിമാലി: (www.kvartha.com 25.04.2019) തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്താനെത്തിയ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇടുക്കി ആവറുകുട്ടി വനത്തില്‍ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് രാത്രിയില്‍ മടങ്ങുകയായിരുന്ന പോലീസിന്റെ അഞ്ചംഗ വയര്‍ലസ് സംഘത്തിന് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വനത്തിലൂടെ സംഘം സഞ്ചരിച്ച വാഹനം കാട്ടാനകള്‍ കുത്തിമറിക്കുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥര്‍ വനത്തില്‍ കുടുങ്ങി. പിന്നാലെ എത്തിയ കുറത്തിക്കുടിയിലെ ജീപ്പ് ഇവിടെ നിയന്ത്രണംവിട്ട് മറിയുകയും ചെയ്തു.
സംഭവം അറിഞ്ഞ് വനിതാ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ഇരുപതോളം നാട്ടുകാരും വനപാലകരും പോലീസും സ്ഥലത്തെത്തി. സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തിയശേഷം ഉദ്യോഗസ്ഥരെയും അപകടത്തില്‍പ്പെട്ട വാഹനങ്ങളിലെ ജീവനക്കാരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
പിന്നീട് അപകടത്തില്‍പ്പെട്ട് കിടക്കുന്ന വാഹനങ്ങള്‍ നീക്കുന്നതിലെ തര്‍ക്കമാണ് കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ കലാശിച്ചത്. വാഹനങ്ങള്‍ കെട്ടിവലിച്ചു കൊണ്ടുപോകാന്‍ എത്തിച്ച വാഹനത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചിത്രമുണ്ടായിരുന്നു. ഇതോടെ ഈ വാഹനം ഉപയോഗിക്കാന്‍ പറ്റില്ലെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന വനിതാ പഞ്ചായത്തംഗത്തോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോള്‍ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്. ഒമ്പത് പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Idukki, News, Elephant, Elephant attack, Clash, Election, Politics, Trending, Elephant Attack Against Election Officers; Clash Between CPM-Congress Workers Came for Rescuing

Powered by Info News For You

Comments
Post a Comment