തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപകടത്തില്‍പ്പെട്ട് രക്തത്തില്‍ കുളിച്ചുകിടന്ന ദമ്പതികളെ ആശുപത്രിയില്‍ എത്തിച്ച് ബി ജെ പി സ്ഥാനാര്‍ത്ഥി

പേരാമ്പ്ര: (www.kvartha.com 12.04.2019) തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപകടത്തില്‍പ്പെട്ട് രക്തത്തില്‍ കുളിച്ചുകിടന്ന ദമ്പതികളെ ആശുപത്രിയില്‍ എത്തിച്ച് ബി ജെ പി സ്ഥാനാര്‍ത്ഥി. വടകര ലോക്‌സഭ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.കെ സജീവനാണ് തെരഞ്ഞെടുപ്പ് തിരക്കിനിടെയിലും ദമ്പതികളെ തന്റെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. രക്തത്തില്‍ കുളിച്ച് കിടന്ന ബാലുശ്ശേരി എരമംഗലം സ്വദേശികളായ അനില്‍കുമാര്‍, ദിവ്യ ദമ്പതികളെയാണ് വി.കെ. സജിവന്‍ തന്റെ വാഹനത്തില്‍ കയറ്റി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.

NDA candidate V K Sajeevan helps injured couples, Accident, News, Politics, Lok Sabha, Election, Injured, Hospital, Treatment, Medical College, Kerala

തെരഞ്ഞെടുപ്പ് പര്യടന പരിപാടിയുടെ സമാപനം കൊയിലാണ്ടിയില്‍ നടന്ന ശേഷം സജീവന്‍ രാത്രി പതിന്നെര മണിയോടെ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് പരിക്കേറ്റവരെ കാണുന്നത്. പരിക്ക് പറ്റിയവര്‍ക്ക് ചികിത്സ ലഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചതിന് ശേഷമാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: NDA candidate V K Sajeevan helps injured couples, Accident, News, Politics, Lok Sabha, Election, Injured, Hospital, Treatment, Medical College, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?