എന്‍ഡിഎയുടെ ചുമരെഴുത്ത് കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയതായി പരാതി

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.04.2019) എന്‍ഡിഎയുടെ ചുമരെഴുത്ത് കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയതായി പരാതി. കാസര്‍കോട് ലോക്‌സഭ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ പ്രചരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ചുമരെഴുത്തിന് കരി ഓയില്‍ ഒഴിക്കുകയും സ്ഥാപിച്ച ബാനറുകള്‍ കീറി നശിപ്പിച്ചതായും പരാതിയില്‍ പറയന്നു.

നഗരസഭ മുന്‍ കൗണ്‍സിലര്‍ നെല്ലിക്കാട്ട് പൈരടുക്കത്തെ വസന്തയുടെ വീടിന്റെ തൊട്ടടുത്ത മതിലാണ് കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന നെല്ലിക്കാട്ട് പൈരടുക്കത്ത് കരുതിക്കൂട്ടി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി ഇരുളിന്റെ മറവില്‍ ചിലര്‍ ശ്രമിക്കുന്നതായി ബിജെപി വൃത്തങ്ങള്‍ ആരോപിക്കുന്നു. ബിജെപി നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, News, Kanhangad, Election, Trending, BJP, NDA's wall posters collapsed. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?