ഡെല്‍ഹിയില്‍ ഏഴ് സീറ്റില്‍ ആറിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്റെ ആദ്യ പട്ടിക പുറത്ത്

ന്യൂഡല്‍ഹി: (www.kvartha.com 22.04.2019) ഡെല്‍ഹിയില്‍ ഏഴ് സീറ്റില്‍ ആറിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്റെ ആദ്യ പട്ടിക പുറത്തുവിട്ടു. മുന്‍ മുഖ്യമന്ത്രിയും ഡെല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയുമായ ഷീല ദിക്ഷിതിന്റെ നേതൃത്വത്തിലായിരിക്കും കോണ്‍ഗ്രസ് ഡെല്‍ഹിയില്‍ മത്സരത്തിനിറങ്ങുന്നത്. അതേസമയം, ഏഴാം സീറ്റിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

നോര്‍ത്ത് ഈസ്റ്റ് ഡെല്‍ഹിയില്‍ ഷീല ദിക്ഷിത് മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ ഡെല്‍ഹി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന്‍ ന്യൂഡല്‍ഹിയില്‍ മത്സരിക്കും. അരവിന്ദര്‍ സിംഗ്, ജെ.പി അഗര്‍വാള്‍, രാജേഷ് ലിലോത്തിയ, മഹാബല്‍ മിശ്ര എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍. ഇവര്‍ യഥാക്രമം ഈസ്റ്റ് ഡല്‍ഹി, ചാന്ദ്‌നി ചൗക്ക്, നോര്‍ത്ത് വെസ്റ്റ് ഡെല്‍ഹി, വെസ്റ്റ് ഡല്‍ഹി എന്നിവിടങ്ങളില്‍ മത്സരിക്കും.

Sheila Dikshit To Contest From Delhi, Congress Names 6 Candidates, New Delhi, News, Politics, Lok Sabha, Election, Trending, Congress, BJP, National

ഡെല്‍ഹിയില്‍ ആം ആദ്മി -കോണ്‍ഗ്രസ് സഖ്യമുണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. ആം ആദ്മി പാര്‍ട്ടിക്ക് പിടിവാശിയാണെന്നും സഖ്യസാധ്യത മങ്ങിയെന്നും ഡല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോ പറഞ്ഞിരുന്നു. സഖ്യത്തെ കുറിച്ച് ഇനി ചര്‍ച്ച വേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സഖ്യ ചര്‍ച്ച പൊളിച്ചത് ആം ആദ്മി പാര്‍ട്ടിയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

Sheila Dikshit To Contest From Delhi, Congress Names 6 Candidates, New Delhi, News, Politics, Lok Sabha, Election, Trending, Congress, BJP, National

എന്തായാലും ഡെല്‍ഹിയില്‍ ത്രികോണപ്പോരാട്ടം നടക്കുന്നത് ബിജെപിക്ക് ഗുണമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അങ്ങനെയാണ് സര്‍വേകളും പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sheila Dikshit To Contest From Delhi, Congress Names 6 Candidates, New Delhi, News, Politics, Lok Sabha, Election, Trending, Congress, BJP, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?