വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു, ടീച്ചര്‍ കുറ്റക്കാരിയെന്ന് കോടതി

ചാള്‍സ്റ്റണ്‍: (www.kvartha.com 30.04.2019) വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപികയെ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി. അമേരിക്കയിലെ വെസ്റ്റ് വിര്‍ജീനിയയിലാണ് സംഭവം. വിദ്യാര്‍ത്ഥിക്ക് 14 വയസുള്ളപ്പോള്‍ മുതലാണ് അധ്യാപികയായ എലിസബത്ത് ഹാര്‍ബര്‍ട്ട് ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടത്. അപ്പോള്‍ 30 വയസായിരുന്നു എലിസബത്തിന്റെ പ്രായം. ഇപ്പോള്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അധ്യാപികയെ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്.

ഇപ്പോള്‍ 27 വയസുള്ള ക്രിസ്റ്റഫറിന്റെ നാല് മക്കള്‍ക്ക് അധ്യാപികയായ എലിസബത്ത് ജന്മം നല്‍കിയിട്ടുണ്ട്. 16ാം വയസിലാണ് വിദ്യാര്‍ത്ഥിയായ ക്രിസ്റ്റഫര്‍ അച്ഛനായത്. തന്റെ കുട്ടികള്‍ക്കാണ് അധ്യാപിക ജന്മം നല്‍കിയതെന്ന് ക്രിസ്റ്റഫര്‍ ഇപ്പോഴും സമ്മതിക്കുന്നുണ്ട്.

Former Wheeling Park High School Teacher Elizabeth Harbert Arrested on molestation Case, America, News, World, Teacher, Student, Court, Molestation, Case, Arrest

13ാം വയസില്‍ ക്രിസ്റ്റഫര്‍ തന്റെ മുത്തശ്ശിയുടെ വീട്ടിലേക്ക് താമസം മാറിയതോടെയാണ് അധ്യാപികയുമായി അടുക്കുന്നത്. 2005ലായിരുന്നു ഇത്. താന്‍ അവരെ 70 ശതമാനം അമ്മയായും 30 ശതമാനം കാമുകിയായുമാണ് കണ്ടിരുന്നതെന്ന് ക്രിസ്റ്റഫര്‍ പറയുന്നു. 2006ല്‍ എലിസബത്ത് ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം തേടുകയും ചെയ്തിരുന്നു.

അതേസമയം തന്നെ മാനസികമായും ശാരീരികമായും ക്രിസ്റ്റഫര്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് അധ്യാപികയുടെ വിശദീകരണം. തന്നെ വീട്ടു തടങ്കലിലാക്കി ക്രിസ്റ്റഫര്‍ പീഡിപ്പിക്കുകയായിരുന്നെന്ന് എലിസബത്ത് പറയുന്നു.

Keywords: Former Wheeling Park High School Teacher Elizabeth Harbert Arrested on molestation Case, America, News, World, Teacher, Student, Court, Molestation, Case, Arrest.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?