രാത്രിയില്‍ കാറില്‍ യുവതികളെ മാത്രം കണ്ടു; മദ്യപിച്ച് ലക്കുകെട്ട യുവാവ് ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തു; പോലീസിനെ വിളിച്ച യുവതികള്‍ പൂവാലനെ തന്ത്രപൂര്‍വം കുടുക്കി

തിരുവനന്തപുരം: (www.kvartha.com 29.04.2019) രാത്രിയില്‍ കാറില്‍ സഞ്ചരിക്കവേ ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്ത യുവാവിനെ യുവതികള്‍ തന്ത്രപൂര്‍വം കുടുക്കി. കാട്ടായിക്കോണം മേലേവിളയില്‍ ശിവപ്രസാദിനെ(35) ആണ് കഴിഞ്ഞ ദിവസം രാത്രി പൊലീസ് പിടികൂടിയത്.

രാത്രിയില്‍ പോത്തന്‍കോട് ഭാഗത്ത് മൂന്ന് യുവതികള്‍ കാറില്‍ യാത്ര ചെയ്യുന്നതിനിടെ മദ്യലഹരിയിലായിരുന്ന യുവാവ് പിന്തുടര്‍ന്ന് ശല്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ആളില്ലാത്ത സ്ഥലത്ത് വച്ച് കാറിനെ ഓവര്‍ടേക്ക് ചെയ്ത ശേഷം ഇയാള്‍ കാറിന്റെ ഗ്ലാസിലിടിച്ച് വണ്ടി നിര്‍ത്താനും യുവതികളോട് പുറത്തേക്ക് ഇറങ്ങാനും ആക്രോശിച്ചു.


എന്നാല്‍ യുവതികള്‍ കാര്‍ നിര്‍ത്താതെ ഓടിച്ച് പോവുകയും സംഭവം പൊലീസ് കണ്ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കുയും ചെയ്തു. കാര്‍ നിര്‍ത്താതെ ശ്രീകാര്യത്തേക്ക് വരാനും ശ്രീകാര്യത്ത് പോലീസുണ്ടെന്നും കണ്ട്രോള്‍ റൂമില്‍ നിന്ന് അറിയിച്ചു. തുടര്‍ന്ന് കാറിനെ പിന്തുടര്‍ന്നെത്തിയ പ്രതിയെ ചെക്കാലമുക്കിന് സമീപത്ത് വച്ച് പൊലീസ് പിടികൂടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Police, Woman, Eve Teaser, Eve Teasing; Youth Arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?